ഡാലസിലെ കേരള ഹിന്ദുസൊസൈറ്റിയുടെ ഇനി വരുന്ന രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി സന്തോഷ് പിള്ള പ്രസിഡന്റായി പുതിയ കമ്മിറ്റി അധികാരത്തില്‍ വന്നു. വിലാസ് കുമാര്‍ (വൈസ് പ്രസിഡന്റ്), രമണി കുമാര്‍ (സെക്രട്ടറി), സുരേന്ദ്രന്‍ നായര്‍ (ജോയന്റ് സെക്രട്ടറി), ഉണ്ണിനായര്‍ (ട്രഷറര്‍), അയ്യപ്പന്‍ കുട്ടിനായര്‍ (ജോയിന്റ് ട്രഷറര്‍), വിനോദ് സി ബി, ജോബി തങ്കപ്പന്‍, രാജേഷ് കൈമള്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായിരിക്കും. ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ട്രസ്റ്റി ബോര്‍ഡിന്റെ ചെയര്‍മാന്‍ രാജേന്ദ്ര വാരിയര്‍ ആയിരിക്കും. ക്ഷേത്രപുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ ഭഗവല്‍ അനുഗ്രഹമുണ്ടാകണമെന്ന പ്രാര്‍ത്ഥനക്ക് ശേഷം പുതിയ കമ്മിറ്റി അംഗങ്ങള്‍ പ്രതിജ്ഞ ചെയ്തു.