ഹ്യൂസ്റ്റണ്‍: ടെക്‌സാസ് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ 2019 ലെ ഭരണസമിതി അധികാരമേറ്റു. അസോസിയേഷന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളോടൊപ്പം ജനുവരി 20 ന് നടന്ന പൊതു യോഗത്തില്‍ അസോസിയേന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളുടെ അവലോകനവും വരും വര്‍ഷങ്ങളില്‍ നടത്തേണ്ട പരിപാടികളും ചര്‍ച്ചയായി പ്രത്യേകിച്ച് സാമൂഹിക തിന്മകള്‍ക്കു എതിരായി ബോധവത്കരണ ചര്‍ച്ചകളും പഠനങ്ങളും സംഘടിപ്പിക്കുവാനും  അംഗങ്ങളുടെ വിവിധോന്മുഖ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൂടുതല്‍ ക്ലാസുകള്‍ സംഘടിപ്പിക്കുവാനും തീരുമാനമായി.  

പുതിയ വര്‍ഷത്തെ ഭാരവാഹികളായി പ്രസിഡന്റ് ഫ്രാന്‍സിസ് പിട്ടാപ്പള്ളില്‍, വൈസ് പ്രസിഡന്റ് ഡോ. ജിമ്മി സെബാസ്റ്റ്യന്‍, സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ബിനു മാത്യു എന്നിവരെ തിരഞ്ഞെടുത്തു. ചെയര്‍മാനായി ഡോ.ഫ്രാന്‍സിസ് ജേക്കബും വൈസ് ചെയര്‍മാനായി ഡോ.ജോര്‍ജ് കാക്കനാട്ടും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 

അസോസിയേഷന്റെ അടുത്ത മീറ്റിംഗ് മാര്‍ച്ച് 2 ന് നടത്തുവാന്‍ തീരുമാനമായി.  അസോസിയേഷനുമായി ബന്ധപ്പെടുവാന്‍ ഫ്രാന്‍സിസ് പിട്ടാപ്പള്ളി (832) 5730148, ജോസ് എബ്രഹാം (832) 8361412 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.