ന്യൂയോര്‍ക്ക്: സെന്റ് ജോസഫ് കാത്തലിക് ബച്ചാനന്‍ ഇടവകയില്‍ 2018- 20 വര്‍ഷത്തേക്കുള്ള പുതിയ പാരീഷ് കൗണ്‍സില്‍ ദിവ്യബലിക്കുശേഷം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ജോഷി തെള്ളിയാങ്കല്‍, ജോണ്‍ തനത്താന്‍ എന്നിവരാണ് പുതിയ കൈക്കാരന്മാര്‍. 

ഫാ. റോയിസണ്‍ മേനോലിക്കല്‍ ഡയറക്ടറായി രണ്ടര വര്‍ഷം മുമ്പ് ആരംഭംകുറിച്ച മിഷന്‍ അഭിമാനകരമായ ആത്മീയവളര്‍ച്ച കൈവരിച്ചു. പുതുതായി സ്ഥാനമേറ്റ ട്രസ്റ്റിമാര്‍ തങ്ങളുടെ ഇടവകയ്ക്കുണ്ടായ വളര്‍ച്ചയില്‍ മുന്‍ കൈക്കാരന്മാര്‍ക്കും മറ്റു പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുകയും, തുടര്‍ന്നുള്ള വളര്‍ച്ചയ്ക്കായി ഇടവക സമൂഹം ഒരു സ്നേഹകൂട്ടായ്മയായി പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. 

ജോയിച്ചന്‍ പുതുക്കുളം