ഹൂസ്റ്റണ്‍: കോട്ടയം ജില്ലയില്‍ നിന്നും അമേരിക്കയില്‍ എത്തി ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയവരുടെ പ്രമുഖ സാമൂഹിക സാംസ്‌കാരിക കലാസംഘടനയായ കോട്ടയം ക്ലബ് 2019 പേര്‍ക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ജോസ് ജോണ്‍ തെങ്ങുംപ്ലാക്കല്‍ (പ്രസിഡന്റ്), ചാക്കോ ജോസഫ്, മാത്യു ചന്താപ്പാറ (വൈ.പ്രസിഡന്റ്), സുകു ഫിലിപ്പ് (സെക്രട്ടറി), ഷിബു കെ. മാണി (ജോ.സെക്രട്ടറി), ബാബു ചാക്കോ (ട്രഷറര്‍), കുര്യന്‍ ചന്താപ്പാറ (ജോ. ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

new members

മീഡിയാ കോര്‍ഡിനേറ്റര്‍, മാതു കുര്യാക്കോസ്,  സ്പോര്‍ട്ട് ആന്റ് ഗെയിംസ് മാത്യു ചെറിയാന്‍, ബിബിന്‍ കൊടുവത്ത്, പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ മോന്‍സി കുര്യാക്കോസ്, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായി മധു ചേരിക്കല്‍, തോമസ് ആന്റണി, ആന്‍ഡ്രൂസ് ജേക്കബ് എന്നിവരെയും വാര്‍ഷിക പൊതുയോഗം ഐക്യകണേ്ഠന തിരഞ്ഞെടുത്തു.

കോട്ടയം ക്ലബിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും സഹായസഹകരണങ്ങള്‍ പുതിയതായി ചുമതലയേറ്റ പ്രസിഡന്റ് ജോസ് ജോണ്‍ തെങ്ങുംപ്ലാക്കല്‍ അഭ്യര്‍ത്ഥിച്ചു. 
 

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍