ഹ്യൂസ്റ്റണ്‍: സൗത്ത് ടെക്സസ് കേന്ദ്രമാക്കി ബിസിനസ് രംഗത്ത് വെന്നിക്കൊടി പാറിക്കുന്ന ഒരു പറ്റം സംരംഭകരുടെ വിജയ കൂട്ടായ്മയായ സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ സാരഥികള്‍ അധികാരത്തില്‍ വന്നു. ഹ്യൂസ്റ്റണ്‍ മലയാളികളുടെ സാമൂഹിക-സാംസ്‌കാരിക വേദികളില്‍ നിറഞ്ഞു നില്‍ക്കുന്ന കറയറ്റ വ്യക്തിത്വത്തിനുടമയായ സണ്ണി കാരിക്കലാണ് പ്രസിഡന്റ്. അദ്ദേഹത്തെ ഐക്യകണ്ഠ്യേനയാണ് തിരഞ്ഞെടുത്തത്.

മോര്‍ട്ട്ഗേജ്, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ വിജയ പതാക വഹിക്കുന്ന വ്യക്തിയും ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന 'ലെറ്റ് ദെം സ്മൈല്‍' എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ പ്രയോക്താവുമായ ജോണ്‍ ഡബ്ല്യു വര്‍ഗീസ് (പ്രോംപ്റ്റ് മോര്‍ട്ഗേജ്) ആണ് സെക്രട്ടറി. മാധ്യമ പ്രവര്‍ത്തകനും സംഘാടകനും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റ് ഇലക്ടുമായ ഡോ.ജോര്‍ജ് കാക്കനാട്ട് എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതല നിര്‍വഹിക്കും. പ്രമുഖ സംരംഭകനായ ജിജു കുളങ്ങരയാണ് പി.ആര്‍.ഒ.

മറ്റ് ഭാരവാഹികളുടെ പേര് വിവരങ്ങള്‍ ഇപ്രകാരം. അപൂര്‍വമായി മലയാളികള്‍ എത്തുന്ന പെട്രോളിയം ഹോള്‍ സെയില്‍ രംഗത്ത് കഴിവ് പ്രകടിപ്പിച്ച ജിജി ഓലിക്കലാണ് ഫൈനാന്‍സ് ഡയറക്ടര്‍. ജോര്‍ജ് കോളാച്ചേരില്‍-ഇവന്റ് ഡയറക്ടര്‍, ഫിലിപ്പ് കൊച്ചുമ്മന്‍-ബോര്‍ഡ് സെലക്ഷന്‍ കമ്മിറ്റി, ബേബി മണക്കുന്നേല്‍-ഇന്റര്‍ നാഷണല്‍ റിലേഷന്‍സ്, രമേശ് അത്തിയോടി-കമ്മ്യൂണിറ്റി റിലേഷന്‍സ്, സക്കറിയ കോശി-മെംബര്‍ഷിപ്പ് റിലേഷന്‍സ്, ജോര്‍ജ് ഈപ്പന്‍-അസിസ്റ്റന്റ് സെക്രട്ടറി, സാജു കുര്യാക്കോസ്-അസിസ്റ്റന്റ് ഫിനാന്‍സ് ഡയറക്ടര്‍. അതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ സാന്നിധ്യം സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സ് കാഴ്ചവയ്ക്കുന്നു. 

വാര്‍ത്ത അയച്ചത് : ജിജു കുളങ്ങര