ന്യുജേഴ്സി: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ന്യുജേഴ്സി 2 ന്റെ പ്രവര്‍ത്തക സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജനുവരി 27 ന് ലിവിങ്സ്റ്റണ്‍ സെന്റ ബര്‍ണബാസ് മെഡിക്കല്‍ സെന്ററിലെ ഇസ്ലാമി ഓഡിറ്റോറി യത്തില്‍ വെച്ച് നടത്തപ്പെട്ടു. ഡോ.റേയ്ച്ചല്‍ കോശി ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.  ഡോ.ലുയിസ് ഗ്രിന്‍, സുരുചി സെയ്നി എന്നിവര്‍ വിവിധ വിഷയങ്ങളെ അസ്സ്പദമാക്കി ക്ലാസുകള്‍ നയിച്ചു. 

തുടര്‍ന്ന് നടന്ന ചടങ്ങില്‍ ഡോ.സോഫി വില്‍സണ്‍ പ്രസിഡന്റായും, ഡോ.മുനീറ വെല്‍സ് വൈസ് പ്രസിഡന്റായും മെര്‍ലിന്‍ മെന്‍ഡോങ്ക സെക്രട്ടറിയായും, വൈലറ്റ് മോനിസ് ട്രഷറാറായും സത്യപ്രതിഞ്ജ ചൊല്ലി ചുമതലയേറ്റു. സാന്ദ്ര ഇമ്മാനുവേല്‍, ഉമാ വേണുഗോപാല്‍, കവിത നടരാജന്‍, പ്രമീള മെന്‍ഡോങ്ക, മായ ജോസഫ്, ഫേല്‍സ് കബ്രാല്‍, മോളി ജേക്കബ്, ബീന മാത്യു, ലിഡിയ ആല്‍ബക്വര്‍, റേച്ചല്‍ കോശി എന്നിവരും വിവിധ കമ്മറ്റികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 

മുന്‍കാല പ്രസിഡന്റുമാരായ ലിഡിയ ആല്‍ബര്‍ക്ക്, തങ്കമണി അരവിന്ദന്‍, വര്‍ഷ സിങ്, റേയ്ച്ചല്‍ കോശി എന്നിവരുടെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് നിയുക്ത പ്രസിഡന്റ് ഡോ.സോഫി വില്‍സണ്‍ നന്ദി അറിയിച്ചു. തന്റെ കഴിവിന്റെ പരമാവധി ഒത്തൊരുമയോടെ അസോസിയേഷന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്ന് മറുപടി പ്രസംഗത്തില്‍  പ്രസിഡന്റ് ഡോ. സോഫി വില്‍സണ്‍ പറഞ്ഞു.

വാര്‍ത്ത അയച്ചത് : നിബു വെള്ളവന്താനം