ഗാര്‍ലന്‍ഡ് (ഡാലസ്): കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.

പാന്‍ഡമിക്കിന്റെ സാഹചര്യത്തിലും കേരള അസോസിയേഷന്‍ വര്‍ഷം തോറും നടത്തിവരുന്ന പരിപാടികള്‍ മുടക്കം കൂടാതെ സംഘടിപ്പിക്കുക എന്നതാണ് ഈ വര്‍ഷവും ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുവാന്‍ തീരുമാനച്ചതിനുപിന്നിലെന്ന് പ്രസിഡന്റ് ഡാനിയേല്‍ കുന്നേല്‍ പറഞ്ഞു.

കേരള അസോസിയേഷന്‍ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സൂമിലൂടെയാണ് ഏപ്രില്‍ 24 ന് വൈകീട്ട് 4 മുതല്‍ 6 മണി വരെ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നത്. സംഗീത സായാഹ്നത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഏതുഭാഷയിലും ഗാനങ്ങള്‍ പാടുന്നതിനുള്ള അവസരമുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. പരിപാടിയില്‍ എല്ലാഅംഗങ്ങളും പങ്കെടുത്തു. വിജയിപ്പിക്കണമെന്ന അസോസിയേഷന്‍ സെക്രട്ടറി പ്രദീപ് നാഗനൂലില്‍ അറിയിച്ചു.

സംഗീത സായാഹ്നത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്

സൂം മീറ്റിംഗ് ഐ.ഡി. 89761044777
പാസ് കോഡ് 975091

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ദീപ സണ്ണി - 2145521300

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍