മിനിയാപ്പോളിസ്: മിനസോട്ട മലയാളി അസോസിയേഷന്‍ വോളിബോള്‍ മത്സരം സംഘടിപ്പിച്ചു. ആപ്പിള്‍വാലി കമ്യൂണിറ്റി സെന്ററില്‍ നടത്തിയ മത്സരത്തില്‍ 26 പുരുഷ ടീമുകളും 5 വനിതാ ടീമുകളും പങ്കെടുത്തു. പ്രസി.സനല്‍ പരമേശ്വരന്‍ കളിക്കാരെയും കാഴ്ചക്കാരെയും സ്വാഗതം ചെയ്തു സംസാരിച്ചു. വൈ.പ്രസി.രമേശ് കൃഷ്ണന്‍ മത്സര നിയമാവലിയെക്കുറിച്ച് വിശദീകരിച്ചു. മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയ വിശിഷ്ടാതിഥിയെ മനോജ് പ്രഭു പരിചയപ്പെടുത്തി. മത്സരം ഉദ്ഘാടനം ചെയ്ത ഡോ.ഡാഷ് വോളിബോള്‍ ടൂര്‍ണമെന്റിനുവേണ്ട എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു തുടര്‍ന്നു നടന്ന മത്സരത്തില്‍ കാര്‍ത്തിക് സെല്‍വം ക്യാപ്റ്റനായുള്ള സ്‌പൈക്ക് മാജി ടീം മെന്‍സ് ഗോള്‍ഡ് വിന്നറും ലോക് പ്രൊപ്രല്‍ ക്യാപ്റ്റനായുള്ള ബൂട്ടാനീസ് ഹൈബ്രിഡ് ടീം മെന്‍സ് സില്‍വറും അനാര്‍ ഷിന്‍ഡെ ക്യാപ്റ്റനായുള്ള ബിഎം ടീം മെന്‍സ് ബ്രോണ്‍സും കരസ്ഥമാക്കി. വനിതകളുടെ മത്സരത്തില്‍ സീമ ഗോപിനാഥ് ക്യാപ്റ്റനായുള്ള റോക്ക് ആന്റ് റോള്‍ ടീം വിജയിച്ചു. വിജയികള്‍ക്ക് ഡോ.ഡാഷ് ട്രോഫികള്‍ വിതരണം ചെയ്തു. അനൂപ് അനു എം.സി.യായി പ്രവര്‍ത്തിച്ചു. പോള്‍ കുറ്റിക്കാടന്‍ മത്സരങ്ങളുടെ മേല്‍നോട്ടം നടത്തി. സന്തോഷ് ജയിംസ് നന്ദി പറഞ്ഞു.