സൗത്ത് കരോളിന: അനിശ്ചിതത്വത്തിനൊടുവില്‍ 1.5 ബില്യണ്‍ ഡോളര്‍ ലോട്ടറി വിജയി ടിക്കറ്റുമായി ലോട്ടറി കമ്മീഷന്റെ മുമ്പില്‍ ഹാജരായി. വിജയിയുടെ വിശദവിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് വിലക്കുള്ളതായി ലോട്ടറി അധികൃതര്‍ അറിയിച്ചു.

അമേരിക്കയില്‍ ഇതുവരെ നടത്തിയ ലോട്ടറികളില്‍ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് മെഗാ മില്യണ്‍ ജാക്‌പോട്ടിന് ഉണ്ടായിരുന്നത്. 2018 ഒക്ടോബര്‍ 20-ന് നടന്ന നറുക്കെടുപ്പില്‍ സൗത്ത് കരോളിനായിലെ ഇന്ത്യന്‍ വംശജനായ പട്ടേലിന്റെ കെ.സി. മാര്‍ട്ടില്‍ നിന്നും വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെങ്കിലും വിജയിയെ കണ്ടെത്താനാകാത്തതുകൊണ്ട് പട്ടേലിന് ലഭിക്കേണ്ട 50,000 ഡോളര്‍ കമ്മീഷനെക്കുറിച്ച് പ്രതീക്ഷ അസ്തമിച്ചിരുന്നു.

ഏപ്രില്‍ 19 ആണ് ടിക്കറ്റ് ഹാജരാക്കേണ്ട അവസാന തീയതി. അമേരിക്കയുടെ ചരിത്രത്തില്‍ ഒറ്റ വ്യക്തിക്കു ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനത്തുക കൂടിയാണിത്. തുക ഒരുമിച്ചു വാങ്ങുമ്പോള്‍ ലഭിക്കുന്നതു 878 മില്യണ്‍ ഡോളറാണ്.

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍