ന്യൂയോര്‍ക്ക്: ഹ്രസ്വകാല സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ വച്ചു ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരണം നല്കി.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട് ബൊക്കെ നല്കി അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോര്‍ജ് ഏബ്രഹാം, വൈസ് പ്രസിഡന്റ് ജോസ് ചാരുംമൂട്, മുന്‍ ഐ.ഒ.സി പ്രസിഡന്റ് ജയചന്ദ്രന്, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പോള്‍ കറുകപ്പള്ളില്‍ എന്നിവരും സന്നിഹിതരായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഐ.ഒ.സിയുടെ പുതിയ പ്രസിഡന്റ് ലീല മാരേട്ടിനെ അഭിനന്ദിച്ചു.
ജോയിച്ചന്‍ പുതുക്കുളം