സൗത്ത് ഫ്‌ളോറിഡ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കുവാന്‍ അമേരിക്കയിലെത്തിയ എം.ബി.രാജേഷ് എം.പി ഡേവി മേയര്‍ ജൂഡി പോളുമായി കൂടിക്കാഴ്ച നടത്തി.

മേയറുടെ ക്ഷണപ്രകാരം സിറ്റി ഹാള്‍ ചേംബറില്‍ എത്തിയ എം.പി രണ്ടു മണിക്കൂര്‍ ചര്‍ച്ച നടത്തി. വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതികള്‍, മഴവെള്ള സംഭരണ പദ്ധതികള്‍, സിറ്റി പരിധിയിലെ ആധുനിക കൃഷി രീതികള്‍, മൃഗസംരക്ഷണം, സോളാര്‍ പദ്ധതികള്‍ എന്നിവയെക്കുറിച്ച് മേയര്‍ വിശദീകരണം നല്‍കി. 2014 ല്‍ കേരളം സന്ദര്‍ശിച്ചിട്ടുള്ള മേയര്‍ ജൂഡി പോള്‍ അടുത്ത സന്ദര്‍ശന വേളയില്‍ പാലക്കാട് നിയോജക മണ്ഡലത്തില്‍, പ്രത്യേകിച്ച് അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.

ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയായി സ്റ്റേറ്റ് റപ്രസെന്റേറ്റീവ് ആയി മത്സരിച്ച സാജന്‍ കുര്യന്‍, ഇന്ത്യ പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് മാത്യു വര്‍ഗീസ്, ടൗണ്‍ അഡ്മിനിസ്‌ട്രേറ്റര്‍ റിച്ചാര്‍ഡ് ലീമാക്ക് എന്നിവര്‍ പങ്കെടുത്തു.

ജോയിച്ചന്‍ പുതുക്കുളം