ഷിക്കാഗോ: ഒക്ടോബര്‍ 28-ന് നടക്കുന്ന എസ്.എം.സി.സി നാഷണല്‍ കോണ്‍ഫറന്‍സില്‍ ഷിക്കാഗോ രൂപതയുടെ മേലധ്യക്ഷന്മാര്‍ പങ്കെടുക്കുന്നു.

മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലായിരിക്കും കോണ്‍ഫറന്‍സ്. താമരശേരി രൂപതയുടെ മേലക്ഷ്യനായ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയും കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടത്തുന്ന കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം നടക്കും.  കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് എല്ലാവരേയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം