Manohar Rajuസാന്‍ഫ്രാന്‍സിസ്‌കോ: ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി മനോഹര്‍ രാജുവിനെ പബ്ലിക് ഡിഫന്‍ഡറായി സാന്‍ഫ്രാന്‍സിസ്‌കോ മേയര്‍ ലണ്ടന്‍ ബ്രീഡ് നിയമിച്ചു. മാര്‍ച്ച് 11 നായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.

സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ പബ്ലിക് ഡിഫന്‍ഡറായി അമേരിക്കയില്‍ ആദ്യമായി നിയമിക്കപ്പെടുന്ന വ്യക്തിയാണ് മനോഹര്‍ രാജു.

ഇതൊരു ചരിത്ര പ്രധാന നിയമനമാണെന്ന് സൗത്ത് ഏഷ്യന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അസിറ്റ് പാല്‍വാല പറഞ്ഞു. കാലിഫോര്‍ണിയയിലെ മാത്രമല്ല അമേരിക്കയില്‍ ആദ്യമായാണ് ഇങ്ങനെ ഒരു നിയമനം നടക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. രാജു സാന്‍ഫ്രാന്‍സിസ്‌കോ പബ്ലിക് ഡിഫന്‍ഡര്‍ ഓഫീസില്‍ കഴിഞ്ഞ 11 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.

മേയറുടെ നിയമനത്തില്‍ ഞാന്‍ അതീവ സന്തുഷ്ടനാണെന്നും പബ്ലിക് ഡിഫന്‍ഡര്‍ എന്നത് ഒരു സ്പിരിച്വല്‍ കോളിങ്ങായി കണക്കാക്കുന്നുനെന്നും രാജു പറഞ്ഞു. കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും യു.സി. ബര്‍ക്കിലിയില്‍ നിന്നും നിയമബിരുദവും നേടിയിട്ടുണ്ട്. ഭാര്യ: ആശ, ഏക മകന്‍ ആസിം.

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍