ഹൂസ്റ്റണ്‍: അധ്യാപകന്‍, പ്രഭാഷകന്‍, അഭിഭാഷകന്‍ സാമൂഹിക പരിഷ്‌കര്‍ത്താവ്, നായര്‍സമുദായത്തിന്റെ ഉന്നമനത്തിനായി ജീവിച്ച മന്നത്ത് പത്മനാഭന്റെ ജന്മദിനം ജനുവരി 12 ന് വൈകീട്ട് 4.30 ന് ഹൈലാന്‍ഡ് ക്ലബ്ബ് ഹൗസില്‍ വച്ച് നടത്തുന്ന മന്നം ജയന്തി ആഘോഷങ്ങളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ഭാരത കേസരിയുടെ സ്മരണക്കു മുന്നില്‍ പുഷ്പാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് പ്രസിഡന്റ് അജിത്ത് നായര്‍, സെക്രട്ടറി സിന്ധുമേനോന്‍, ട്രഷറര്‍ മുരളി നായര്‍ മറ്റ് എന്‍എസ്എസ് അംഗങ്ങളും സംയുക്തമായി അറിയിച്ചു.
വിലാസം. Highland Club house, 1910 William Trace Blud, Sugar land, TX 77478.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 832 848 0860
വാര്‍ത്ത അയച്ചത് : ശങ്കരന്‍കുട്ടി