വാഷിങ്ടണ്‍: വാഷിങ്ടണ്‍ ഡി.സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണമെന്റ് നവംബര്‍ 2 ന് വിര്‍ജീനിയയില്‍ വച്ച് നടത്തപ്പെടുന്നു.

വാഷിങ്ടണ്‍ റീജിയണിലെ മികച്ച ടീമുകളായ വാഷിങ്ടണ്‍ ഖലാസീസ്, മേരിലാന്‍ഡ് സ്‌ട്രൈക്കേഴ്സ്, സെന്റ് ജൂഡ്, റിച്ച്മണ്ട് ബ്ലാസ്റ്റേഴ്സ്, ബാള്‍ട്ടിമോര്‍ ഖിലാഡീസ് എ&ബി എന്നീ ടീമുകളാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.

സാംസണ്‍ പ്രോപ്പര്‍ട്ടീസ് ഗ്രാന്റ് സ്പോണ്‍സര്‍ ആയ ടൂര്‍ണമെന്റ് ഒരു വലിയവിജയമാക്കി തീര്‍ക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുക്കുന്നതെന്ന് സംഘാടകരായ അനസ് സി.എം, സുജിത് അബ്രഹാം, റെജി തോമസ്, സിദ്ദിഖ് അബൂബക്കര്‍, ഷാജന്‍പോള്‍, അനില്‍ ജെയിംസ്, ദിനേശ് മുല്ലത്ത്, ബിപിന്‍ ബെനഡിക്ട് എന്നിവരടങ്ങിയ സംഘാടക സമിതി അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം