വിന്‍ഡ്‌സര്‍/ഒന്റാരിയോ: കഴിഞ്ഞ 25 വര്‍ഷങ്ങളായി ഒന്റാരിയോയിലെ വിന്‍ഡ്‌സറിലും പരിസര പ്രദേശങ്ങളിലുമായി താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ വിന്‍ഡ്‌സര്‍ മലയാളി അസോസിയേഷന്റെ, പ്രഥമ വനിത പ്രസിഡന്റായി റാണി താമരപ്പള്ളില്‍ തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ഇരുപത്തഞ്ചാം വാര്‍ഷികം, വളരെ ആഘോഷമായി നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രസിഡന്റ് റാണി താമരപള്ളി പറഞ്ഞു.

സാധാരണ ജനുവരിയിലാണ് പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുന്നത്, പക്ഷേ കോവിഡ് മഹാമാരി കാരണം, ഈ വര്‍ഷം ഒക്ടോബറില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണെന്ന് വൈസ് പ്രസിഡന്റ് ജസ്റ്റിന്‍ മാത്യു പറഞ്ഞു.

സംഘടനയുടെ പ്രസിഡന്റ് റാണി താമരപള്ളിക്കൊപ്പം, വൈസ് പ്രസിഡന്റായി ജസ്റ്റിന്‍ മാത്യുവും, സെക്രട്ടറിയായി അന്‍വര്‍ സയ്യിദ് മുഹമ്മദും, ട്രഷററായി ബിന്‍സണ്‍ ജോസഫും, ജോയിന്റ് സെക്രട്ടറിയായി ജിനു ബിജോയിയും, ജോയിന്റ് ട്രഷററായി അനൂപ് ചാമക്കാലയും തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ വര്‍ഷാവസാന പരിപാടിയായി ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 10 ന് മഗ്ഗ്രിഗര്‍ കൊളംബിയന്‍ ക്ലബില്‍ വെച്ച് നടത്താനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. പരിപാടികളുടെ മുഖ്യ ആകര്‍ഷണം ജസ്റ്റിന്‍ മാത്യു സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

റാണി താമരപള്ളില്‍ - (519)8166418
ജസ്റ്റിന്‍ മാത്യു - (519) 992 0015
അന്‍വര്‍ സയ്യിദ് മുഹമ്മദ് - 5198166418
ബിന്‍സണ്‍ ജോസഫ് - (519)991 4370

വാര്‍ത്തയും ഫോട്ടോയും : വിനോദ് കൊണ്ടൂര്‍ ഡേവിഡ്