ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്)  കേരള ഹൗസില്‍വെച്ചു ഇന്ത്യയുടെ 69-ാമതു റിപ്പബ്ലിക് ദിനം ആഘോഷിച്ചു. അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങള്‍ ആലപിക്കുന്നതോടൊപ്പം ഇരു രാജ്യങ്ങളുടെയും പതാകകള്‍ ഉയര്‍ത്തുകയും ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി ചേര്‍ന്നയോഗത്തില്‍ മാഗിന്റെ പ്രസിഡന്റ് ജോഷ്വാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുനില്‍ മേനോന്‍ എല്ലാവരെയും സ്വാഗതം ചെയ്തു. സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലര്‍ കെന്‍ മാത്യു, മാഗിന്റെ ആദ്യത്തെ പ്രസിഡന്റ് ചെറിയാന്‍ മഠത്തില്‍ പറമ്പില്‍, ജോഷ്വാ ജോര്‍ജ്, ഫോര്‍ട്ട് സെന്റ് കൗണ്ടിയില്‍ ജഡ്ജായി മത്സരിക്കുന്ന ജൂലി മാത്യു, തോമസ് ചെറുകര, മാഗിന്റെ വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ പൊന്നുപിള്ള എന്നിവര്‍ സംസാരിച്ചു. മാഗിന്റെ ട്രഷറര്‍ അബ്രഹാം തോമസ് എല്ലാവര്‍ക്കും നന്ദി പറഞ്ഞു.
   
മാഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'ചിത്രശലഭ'ത്തിന്റെ കിക്ക് ഓഫ് ഫെബ്രുവരി 10 ന് വൈകീട്ട് 6 മണിക്ക് കേരള ഹൗസില്‍ ഉണ്ടായിരിക്കും. മലയാളം ക്ലാസും ചെണ്ട ക്ലാസും കേരള ഹൗസില്‍ ആരംഭിച്ചു. മലയാളം ക്ലാസ് എല്ലാ ഞായറാഴ്ചയും വൈകീട്ട് 4 മണിക്കും ചെണ്ട ക്ലാസ് 6 മണിക്കും ആയിരിക്കും. മലയാളം ക്ലാസിന് ഡോ.മാത്യു വൈരമണും ചെണ്ട ക്ലാസിന് അബ്രഹാം തോമസും നേതൃത്വം നല്‍കുന്നതാണ്.

വാര്‍ത്ത അയച്ചത് : മാത്യു വൈരമണ്‍