ഫിലഡല്‍ഫിയ: സെപ്റ്റംബര്‍ മാസം പതിനെട്ടാം തീയതി ശനിയാഴ്ച നോര്‍ത്തീസ്റ്റ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെ 9 മണി മുതല്‍ ആരംഭിച്ച ഫിലാഡല്‍ഫിയ ലിബര്‍ട്ടി കപ്പ് സോക്കര്‍ ടൂര്‍ണ്ണമെന്റില്‍ അമേരിക്കയുടെ വിവിധ നഗരങ്ങളില്‍ നിന്നായി 14 ടീമുകള്‍ പങ്കെടുത്തു.

സെവന്‍സ് മത്സരത്തില്‍ ഫില്ലി ആഴ്‌സണല്‍സിന് എതിരെ എതിരില്ലാതെ 2 ഗോളുകള്‍ നേടിയാണ് ഡെലവര്‍ യുണൈറ്റഡ് ചാമ്പ്യന്‍മാരായത്.

ഇലവന്‍സ് ഫൈനല്‍ മത്സരത്തില്‍ ന്യൂയോര്‍ക്ക് വെസ്റ്റ്‌ചെസ്റ്റര്‍ ചലഞ്ചേഴ്‌സും ഫില്ലി അര്‍ഷെല്‍സും ആണ് ഏറ്റുമുട്ടിയത്. അവസാന നിമിഷം വരെ കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തില്‍ നിശ്ചിത സമയവും ഓവര്‍ ടൈമും കഴിഞ്ഞ് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ന്യൂയോര്‍ക്ക് വെസ്റ്റ്‌ചെസ്റ്റര്‍ ചലഞ്ചേഴ്സ് ഫിലഡല്‍ഫിയ ലിബര്‍ട്ടി കപ്പില്‍ മുത്തമിട്ടത്. ഗോള്‍ഡന്‍ ബൂട്ട് കനിഷ് നസ്രത് (ഫില്ലി ആഴ്‌സണല്‍സ്), ബെസ്റ്റ് ഗോളി സോണല്‍ ഐസക് (ഫില്ലി ആഴ്‌സണല്‍സ്), ബെസ്റ്റ് ഡിഫന്‍ഡര്‍ ഗൗതം (ന്യൂയോര്‍ക് വെസ്റ്റ്‌ചെസ്റ്റര്‍ ചലഞ്ചേഴ്സ്), മോസ്റ്റ് വാല്യൂബിള്‍ പ്ലെയര്‍ സുമിന്‍ രവീന്ദ്രന്‍ (ന്യൂയോര്‍ക്ക് വെസ്റ്റ്‌ചെസ്റ്റര്‍ ചലഞ്ചേഴ്സ്) എന്നിവര്‍ അര്‍ഹരായി. കൊവിഡ് മഹാമാരി മൂലം കഴിഞ്ഞവര്‍ഷം നടത്തുവാന്‍ സാധിക്കാതെ പോയ മത്സരം ഈ വര്‍ഷം ഏറ്റവും വിജയകരമായി നടത്തുന്നതിന് സംഘാടകര്‍ക്ക് സാധിച്ചു. മത്സരം വീക്ഷിക്കുവാന്‍ ഫിലാഡല്‍ഫിയയിലെയും സമീപ പ്രദേശങ്ങളില്‍ നിന്നുമായി നിരവധിപേര്‍ എത്തിച്ചേര്‍ന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്തി രണ്ടുദിവസമായി മത്സരങ്ങള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി