ഡാലസ്: കേരളത്തിലെ വാശിയേറിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രബുദ്ധരായ വോട്ടര്‍മാര്‍ പിണറായി സര്‍ക്കാരിനു തുടര്‍ഭരണത്തിനനുമതി നല്‍കിയതില്‍ അഭിമാനിക്കുകയും, എല്‍ഡിഎഫിനെ റിക്കാര്‍ഡ് ഭൂരിപക്ഷത്തിലേക്കു നയിക്കുന്നതിന് മുന്‍നിരയില്‍ നിന്ന് നേതൃത്വം നല്‍കിയ ക്യാപ്റ്റന്‍ പിണറായി വിജയനെ അഭിനന്ദിക്കുകയും, പുതിയതായി ചുമതലയേല്‍ക്കുന്ന കേരള ഗവണ്‍മെന്റിന് എല്ലാവിധ ആശംസകള്‍ നേരുകയും ചെയ്യുന്നതായി പ്രമുഖ വ്യവസായിയും ഡാളസിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, നോര്‍ത്ത് ടെക്സാസ് ചാപ്റ്റര്‍ പ്രസിഡന്റുമായ സണ്ണി മാളിയേക്കല്‍ അറിയിച്ചു.