കാല്‍ഗറി: കാനഡയിലെ ആല്‍ബെര്‍ട്ട പ്രോവിന്‍സിലെ, കാല്‍ഗറിയില്‍ സെന്റ് തോമസ് യാക്കോബായ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പുതുതായി പണികഴിപ്പിച്ച ദേവാലയത്തിന്റെ കൂദാശാ കര്‍മം അമേരിക്ക കാനഡ അതിഭദ്രാസനത്തിന്റെ അധിപനായ യല്‍ദോ മാര്‍ തീത്തോസ് മെത്രാപ്പോലീത്ത സെപ്റ്റംബര്‍ 24 ന് വെള്ളിയാഴ്ച വൈകുന്നേരം 7 (കാല്‍ഗറി സമയം) മണിക്ക് നിര്‍വ്വഹിക്കുന്നതായിരിക്കും.

സെപ്റ്റംബര്‍ 25 ശനിയാഴ്ച രാവിലെ 10 (കാല്‍ഗറി സമയം) മണിക്ക് അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തിലും, ഇടവക വികാരി ഫാ.ബിനു കാവുങ്ങംപ്പിള്ളി, ഫാ.ഷെബി ജേക്കബ് (മുന്‍വികാരി), ഭദ്രാസന കൗണ്‍സില്‍ അംഗവും, എഡ്മിന്റണ്‍ സെന്റ് ജേക്കബ് യാക്കോബായ സുറിയാനിപ്പള്ളിയുടെ വികാരിയുമായ ഫാ.മനു മാത്യു, എഡ്മിന്റണ്‍ ക്നാനായ സുറിയാനിപ്പള്ളി വികാരിയായ ഫാ.ജോജോ ജോസഫ് പുത്തന്‍പുരക്കല്‍ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതായിരിക്കും.

ജോയിച്ചന്‍ പുതുക്കുളം