ഡാലസ്: കേരളപ്പിറവിയോടനുബന്ധിച്ചു ഒക്‌ടോബര്‍ 30 ന് രാവിലെ 9.30 ന് കേരളാ ലിറ്റററി സൊസൈറ്റി സംഘടിപ്പിക്കുന്ന അക്ഷരശ്ലോകസദസ്സില്‍ അമേരിക്കയിലും നാട്ടിലും നിന്നുള്ളവര്‍ പങ്കെടുക്കുന്നു. സദസ്സിലുള്ളവര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് അക്ഷരശ്ലോകസദസ്സ് ക്രമീകരിച്ചിരിയ്ക്കുന്നത്.

അക്ഷരശ്ലോകനിയമങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുതന്നെ നടത്തുന്ന ഈ പരിപാടിയില്‍ പ്രശസ്തഅക്ഷരശ്ലോകവിദഗ്ധനായ ഉമേഷ് നരേന്ദ്രന്‍ (യുഎസ്) അവതാരകനായി പങ്കെടുക്കും. ഒപ്പം അമേരിക്കയില്‍ നിന്നു തന്നെയുള്ള ഹരിദാസ് മംഗലപ്പിള്ളിയും പങ്കുചേരും.

അനുപമ. എം (വാണിയംകുളം പാലക്കാട്), നിരുപമ. പി. ജെ (എടരിക്കോട് മലപ്പുറം), പവിത്ര. സി. വി (വെള്ളൂര്‍), സ്മൃതി. പി. കെ (ഇരുമ്പനം, തൃപ്പൂണിത്തുറ), ശ്രീദേവി. പി, (കാഞ്ഞിരമറ്റം, എറണാകുളം), ശ്രീലക്ഷ്മി. പി (കാഞ്ഞിരമറ്റം, എറണാകുളം) എന്നിവരാണ് തങ്ങളുടെ അക്ഷരശ്ലോകവൈദഗ്ദ്ധ്യം അമേരിക്കയിലെ ആസ്വാദകസമക്ഷം അവതരിപ്പിക്കാനെത്തുന്ന വിദ്യാര്‍ത്ഥിനികള്‍. അക്ഷരശ്ലോക കലാപരിശീലകനായ എ.യു.സുധീര്‍കുമാറിനൊപ്പം (എറണാകുളം) കെ.വേലപ്പന്‍പിള്ളയും (വിദ്യാധിരാജാ അക്ഷരശ്ലോക സമിതി, കണ്ണമ്മൂല, തിരുവനന്തപുരം.) പരിപാടിയില്‍ പങ്കെടുക്കും.

കേരളാ ലിറ്റററി സൊസൈറ്റി പ്രസിഡന്റ്, സിജു വി ജോര്‍ജ്ജ് എല്ലാവരേയും ഈ സൂം അക്ഷരശ്ലോകവിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

സൂം ഐ ഡി: 828 1059 1798
പാസ്‌കോഡ്: 868273
സമയം: ഒക്‌ടോബര്‍ 30 ശനിയാഴ്ച രാവിലെ 9.30 ന് (ഇന്ത്യന്‍ സമയം വൈകീട്ട് 8 മണിക്ക്).

വാര്‍ത്തയും ഫോട്ടോയും : മാര്‍ട്ടിന്‍ വിലങ്ങോലില്‍