ന്യൂയോര്‍ക്ക്: കേരളാ ക്രിക്കറ്റ് ലീഗ് യൂഎസ്എയുടെ ആറാം സീസണിന്റെ ആവേശോജ്ജ്വലമായ ഫൈനലില്‍ ന്യൂയോര്‍ക്ക് മില്ലേനിയം ക്രിക്കറ്റ് ക്ലബ് ന്യൂയോര്‍ക്ക് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി കിരീടമണിഞ്ഞു.  മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ അഖില്‍ വെറും 51 പന്തില്‍ രണ്ടു സിക്‌സറിന്റെ അകമ്പടിയോടെ 69 റണ്‍സാണ് നേടിയത്.

കെ.സി.എല്ലിന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി നവീന്‍ ഡേവിസും (578 റണ്‍സ്), ബൗളറായി സനീഷ് മോഹനും (27 വിക്കറ്റ്) അര്‍ഹരായി . ഫൈനലിന് ശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ സ്‌പെക്ട്രം ഓട്ടോ സാരഥികള്‍ ബിനു, പ്രിന്‍സ്, യു.എസ്.എ. ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ അജിത് ഭാസ്‌കര്‍, ഇവന്റ്ഗ്രാം സിഇഒ ജോജോ കൊട്ടാരക്കര, അനിതാസ് കിച്ചന്‍ സാരഥികള്‍, അനൂപ് കെവിടിവി, ലൂസിഡ് ഏഴ് സാരഥി ബേസില്‍ കുര്യാക്കോസ്, ജെആര്‍ സ്‌പോര്‍ട്ടിങ് ഗുഡ്‌സ് സാരഥികള്‍, ഇവന്റ് ക്യാറ്റ്‌സ് സാരഥികള്‍ എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ടീമുകള്‍ കെസിഎല്‍ ലീഗില്‍ കളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ജിന്‍സ് ജോസഫ്, വൈസ് പ്രസിഡന്റ് ബാലഗോപാല്‍ നായര്‍, ജിതിന്‍ തോമസ്, സെക്രട്ടറി സബീന്‍ ജേക്കബ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജിനേഷ് തമ്പി