ഡാലസ്: ഡാലസ് കേരള അസോസിയേഷന്‍ 2022-2024 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 18ന് 3.30ന് കേരള അസോസിയേഷന്‍ ഓഫീസില്‍ വെച്ചു നടക്കുന്നതാണെന്ന് സെക്രട്ടറി പ്രദീപ് നാഗനൂലില്‍ അറിയിച്ചു.
  
ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് എല്ലാ സ്ഥാനങ്ങളിലേക്കും ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ഒരു സ്ഥാനത്തേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക.
  
നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം ഡിസംബര്‍ 4 ശനിയാഴ്ച 5 മണി. പിന്‍വലിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 7 ചൊവ്വാഴ്ച 5 മണി.
   
നാമനിര്‍ദ്ദേശ പത്രിക ഡാലസ് കേരള അസോസിയേഷന്‍ ഓഫീസില്‍ നിന്നും ലഭിക്കും. ചീഫ് ഇലക്ഷന്‍ ഓഫീസറുടെ പേരില്‍ മെയില്‍, ഇമെയില്‍, ഇന്‍പേഴ്സണ്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടതാണ്.
ചെറിയാന്‍ ചൂരനാട് (ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍), പീറ്റര്‍ നെറ്റോ (ഇലക്ഷന്‍ കമ്മിറ്റി മെംബര്‍), വി.എസ്. ജോസഫ് (മെംബര്‍) എന്നിവരാണ് തിരഞ്ഞെടുപ്പിന്റെ ചുമതലകള്‍ നിര്‍വഹിക്കുക. എല്ലാ അസോസിയേഷന്‍ അംഗങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി സെക്രട്ടറി പ്രദീപ് നാഗനൂലില്‍ അറിയിച്ചു.

അപേക്ഷ അയയ്ക്കേണ്ട വിലാസം: 3621 Broadway Blud, Garcawin, Tx

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍