ന്യൂജേഴ്സി: കേരള എന്‍ജിനീയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷനു (KEAN) നവനേതൃത്വം. എല്‍ദോ പോള്‍ പ്രസിഡന്റായുള്ള വിപുലമായ കമ്മിറ്റിയാണ് സംഘടനയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി നേതൃത്വം വഹിക്കുക. ജനറല്‍ സെക്രട്ടറിയായി മനോജ് ജോണ്‍, ട്രഷററായി നീനാ സുധീര്‍ എന്നിവരും വൈസ് പ്രസിഡന്റായി കോശി പ്രകാശ്, ജോയിന്റ് സെക്രട്ടറിയായി നോബിള്‍ വര്‍ഗീസ്, ജോയിന്റ് ട്രഷററായി ദീപു വര്‍ഗീസ്, റീജനല്‍ വൈസ് പ്രസിഡന്റുമാരായി മെറി ജേക്കബ് (റോക്‌ലാന്‍ഡ് / വെസ്റ്റ്ചെസ്റ്റര്‍ ഏരിയ), സോജിമോന്‍ ജയിംസ് (ന്യൂജേഴ്സി), ജോര്‍ജ് ജോണ്‍ (ക്വീന്‍സ് /ലോംഗ് ഐലന്‍ഡ്) ട്രസ്റ്റിബോര്‍ഡ് മെമ്പറായി റെജി മോന്‍ ഏബ്രഹാം, ഓഡിറ്ററായി മനോജ് അലക്സ് എന്നിവരും ചുമതലയേറ്റു. അജിത് ചിറയില്‍ എക്സ് ഒഫീഷ്യോ അംഗമായിരിക്കും.
കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്റ് (2016) അജിത് ചിറയില്‍ പുതിയ കമ്മിറ്റിക്കു എല്ലാ ഭാവുകങ്ങളും നേര്‍ന്നു സംസാരിച്ചു. തന്റെ കമ്മിറ്റിക്കും, പ്രവര്‍ത്തനങ്ങള്‍ക്കും അംഗങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. മുന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ പേഴ്‌സണ്‍ പ്രീതാ നമ്പ്യാര്‍ 2017 ബോര്‍ഡ് ഓഫ് ട്രസ്റ്റി കെ ജെ ഗ്രിഗോറിയോടൊപ്പം ഹാന്‍ഡ് ഓവര്‍ സെറിമണി നടത്തി. ന്യൂജേഴ്സി ഇന്ത്യന്‍ ക്യൂസിനില്‍ വച്ച് ജനവരി 14 ന് നടന്ന ചടങ്ങിലാണ് അധികാര കൈമാറ്റം നടന്നത്.

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, സുതാര്യമാക്കുന്നതിനും വിവിധ സബ്കമ്മിറ്റികള്‍ക്ക് രൂപം നല്കുകയറും ചെയര്‍പേഴ്സണ്‍മാരായി ജയ്സണ്‍ അലക്സ് (പ്രൊഫഷണല്‍ അഫയേഴ്സ്), മാര്‍ട്ടിന്‍ വര്‍ഗീസ് (സ്‌കോളര്‍ഷിപ്പ്/ ചാരിറ്റി), ഷാജി കുര്യാക്കോസ് (സ്റ്റുഡന്റ് ഔട്ട്റീച്ച്), ലിസി ഫിലിപ്പ് (ജനറല്‍ അഫയേഴ്സ്), മാലിനി നായര്‍ (സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍), ജിജി ഫിലിപ്പ് (ന്യൂസ് ലെറ്റര്‍ ആന്‍ഡ് പബ്ലിക്കേഷന്‍സ്), പ്രീതാ നമ്പ്യാര്‍ (പബ്ലിക് റിലേഷന്‍സ്) എന്നിവരെ ചുമതലപ്പെടുത്തി. പൊതുയോഗത്തില്‍ 2016 ലെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ പേഴ്‌സണ്‍ പ്രീതി നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. 2017 പ്രസിഡന്റ് എല്‍ദോ പോള്‍ തന്നില്‍ ഏല്പിച്ചിരിക്കുന്ന ചുമതലകള്‍ കൃത്യമായി പൂര്‍ത്തീകരിക്കുമെന്ന വാഗ്ദാനത്തോടൊപ്പം, തന്നെ തിരഞ്ഞെടുത്തതില്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പുതിയ കമ്മിറ്റിയുടെ പുതിയ പദ്ധതികളുമായി മുന്നോട്ടു പോകുന്നതോടൊപ്പം ഈ വര്‍ഷം കൂടുതല്‍ എഞ്ചിനീയറിംഗ് പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനും തീരുമാനിച്ചു. ജോയിന്റ് സെക്രട്ടറി നോബിള്‍ നന്ദി പ്രകാശിപ്പിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

എല്‍ദോ പോള്‍ : 201 370 5019
മനോജ് ജോണ്‍ : 917 841 9043
നീന സുധീര്‍ : 732 789 8262
കെ ജെ ഗ്രിഗറി : 914 636 8679 

വാര്‍ത്ത അയച്ചത് : ബിജു കൊട്ടാരക്കര