ന്യൂജേഴ്സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി (കാന്‍ജ്) മദേഴ്സ് ഡേ ആഘോഷിക്കുന്നു, ഈ വരുന്ന മെയ് 8 ന് വൈകീട്ട് 6 മുതല്‍ എഡിസന്‍ അമേരിക്കന്‍ ലീജിയന്‍ പോസ്റ്റ് സെന്ററില്‍ വച്ചാണ് ആഘോഷങ്ങള്‍ അരങ്ങേറുന്നത്. ചടങ്ങില്‍ പ്രകാശ് ജെ ജോണ്‍ മദേഴ്സ് ഡേ മെസ്സേജ് നല്‍കുന്നു, വിവിധ കലാപരിപാടികളും ചടങ്ങിനോടനുബന്ധിച്ചു നടത്തപ്പെടുന്നു, സിജി ആനന്ദിന്റെയും ജിനു വിശാലിന്റെയും നേതൃത്വത്തില്‍ അരങ്ങേറുന്ന ഗാനമേള ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും, സമ്പൂര്‍ണ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടത്തപ്പെടുന്ന ബാന്‍ക്വിറ്റ് നൈറ്റില്‍ പങ്കെടുക്കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് ജോണ്‍ ജോര്‍ജ് അറിയിച്ചു.

എല്ലാ ന്യൂജേഴ്സി മലയാളികളെയും കാന്‍ജ് മദേഴ്സ് ഡേ ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോണ്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് ജോസഫ് ഇടിക്കുള, ജനറല്‍ സെക്രട്ടറി സഞ്ജീവ് കുമാര്‍, ജോയിന്റ് സെക്രട്ടറി വിജേഷ് കാരാട്ട്, ട്രഷറര്‍ അലക്‌സ് ജോണ്‍,, ജോയിന്റ് ട്രഷറര്‍ പീറ്റര്‍ ജോര്‍ജ്, സണ്ണി കുരിശുംമൂട്ടില്‍ (ചാരിറ്റി അഫയേഴ്‌സ്), പ്രീത വീട്ടില്‍ (കള്‍ച്ചറല്‍ അഫയേഴ്‌സ്), ടോം നെറ്റിക്കാടന്‍ (യൂത്ത് അഫയേഴ്‌സ്), വിജയ് കൈപ്ര പുത്തന്‍വീട്ടില്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), സോഫിയ മാത്യു (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), ദീപ്തി നായര്‍ (എക്‌സ് ഒഫീഷ്യല്‍) തുടങ്ങിയവര്‍ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജോസഫ് ഇടിക്കുള