വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ റഷ്യ പിന്തുണക്കുന്നതായി ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലഹാരിസ് ആരോപിച്ചപ്പോള്‍ ബൈഡനെ പിന്തുണക്കുന്നത് ചൈനയാണെന്ന് തിരിച്ചടിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ആരോപണമുന്നയിച്ചു. 

വൈറ്റ് ഹൗസിലേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രവേശനം തടയുന്നതിനാണ് റഷ്യ ശ്രമിക്കുന്നതെന്നും നാല് വര്‍ഷം കൂടി ട്രംപ് അധികാരത്തില്‍ തുടരണമെന്നാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും 2016 ലെ തിരഞ്ഞെടുപ്പില്‍ റഷ്യ പ്രയോഗിച്ച തന്ത്രം ഇതുതന്നെയാണെന്നും കമല പ്രഖ്യാപിച്ചു.  

സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയില്‍ താന്‍ അംഗമാണെന്നും എന്താണ് 2020ല്‍ സംഭവിക്കാന്‍ പോകുന്നതെന്നുമുള്ള വ്യക്തമായ റിപ്പോര്‍ട്ട് ഇതിനകം സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കമല പറഞ്ഞു.

റഷ്യയുടെ ഇടപെടല്‍ കമലയുടെ വൈറ്റ് ഹൗസിലേക്കുള്ള പ്രവേശനത്തിന് തടസ്സമാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'എന്തുകൊണ്ട് ഇല്ല' എന്നായിരുന്നു കമലയുടെ മറുപടി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി തീവ്ര ഇടതുപക്ഷനിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും ബൈഡന്‍-കമലഹാരിസ് വൈറ്റ് ഹൗസില്‍ ഏതെങ്കിലും വിധത്തില്‍ എത്തിയാല്‍ അമേരിക്ക ചൈനയുടെ നിയന്ത്രണത്തിലാകുമെന്നും പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ലോക ജനത തള്ളിക്കളഞ്ഞ കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ ഏക കച്ചിത്തുരുമ്പായ ചൈന, ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമായ അമേരിക്കയുടെ നാലയല്‍പ്പക്കത്തുപോലും പ്രവേശിപ്പിക്കുന്നതിന് അമേരിക്കന്‍ ജനത അനുവദിക്കുകയില്ലെന്നും ട്രംപ് പറഞ്ഞു.

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍