ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം ശേഖരിക്കുന്നതിനായി ഹൃദയപൂര്‍വം പരിപാടി സംഘടിപ്പിക്കുന്നു. കേരളത്തിലെ സിനിമാ സീരിയല്‍ കലാകാരന്മാര്‍ 2019 ഏപ്രില്‍ 27 ന് വൈകീട്ട് ഹൂസ്റ്റണിലെ സ്റ്റാഫോര്‍ഡിലുള്ള സെന്റ് ജോസഫ് ഓഡിറ്റോറിയത്തിന്‍ വച്ച് ഹൃദയപൂര്‍വം എന്ന പരിപാടി അവതരിപ്പിക്കപ്പെടുന്നു. 

ശ്രീ ഗുരുവായുരപ്പന്‍ ക്ഷേതത്തിലെ ഈ വികസന പ്രവര്‍ത്തനങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ അമേരിക്കയിലെ എല്ലാേ സുമനസ്സുകളേയും ക്ഷണിക്കുന്നതായി ക്ഷേത്രം പ്രസിഡന്റും മറ്റ് അംഗങ്ങളം അറിയിച്ചു. പ്രസ്തുത പരിപാടിയുടെ പ്രവേശന പാസിന്റെ വിതരണോത്ഘാടനം ശശിധരന്‍ നായര്‍, ഡോ.പൊന്നു പിള്ളക്ക് നല്‍കി നിര്‍വഹിച്ചു. ഹൃദയപൂര്‍വം കലാവിരുന്ന് ആസ്വദിക്കുവാന്‍ എല്ലാ ഹൂസ്റ്റണ്‍ നിവാസികളേയും ക്ഷേത്ര ഭാരവാഹികള്‍ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്ത അയച്ചത് : ശങ്കരന്‍കുട്ടി