വിയന്ന: കോവിഡ് പ്രതിസന്ധി മൂലം അടച്ചിടേണ്ടിവന്ന മലയാളം സ്‌കൂള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. വിയന്നയിലെ കൈരളി നികേതന്‍ മലയാളം സ്‌കൂളില്‍ പുതിയ അധ്യയനവര്‍ഷം സെപ്റ്റംബര്‍ 18ന് തുടക്കം കുറിച്ചു. ഓസ്ട്രിയയിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ സെപ്റ്റംബര്‍ 25 വരെ പ്രവേശനാനുമതിയ്ക്ക് അപേക്ഷകള്‍ നല്‍കാന്‍ അവരസരം ഉണ്ടായിരിക്കും.

വിയന്നയിലെ ഒന്നാമത്തെ ജില്ലയിലുള്ള എബെന്‍ഡോര്‍ഫര്‍സ്ട്രാസെ 8ല്‍ (നിയമസഭാ മന്ദിരത്തോട് ചേര്‍ന്നുള്ള) എല്ലാ ശനിയാഴ്ച ദിവസങ്ങളിലും ഉച്ചകഴിഞ്ഞു 2 മണി മുതല്‍ വൈകിട്ട് 5 വരെ സ്‌കൂള്‍ പ്രവര്‍ത്തിക്കും. മലയാളം, മലയാളം കോണ്‍വെര്‍സേഷന്‍, ചെസ്സ് കോഴ്‌സ്, ക്ലാസിക്കല്‍ മോഡേണ്‍ ഡാന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ ക്ളാസുകള്‍ ഉണ്ടായിരിക്കും.

സ്‌കൂളില്‍ ചേര്‍ത്ത് കുട്ടികളെ മലയാളം പഠിപ്പിക്കാനും അവരുടെ കലാപരമായ കഴിവുകളെ വികസിപ്പിക്കാനും താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 25 മുമ്പായോ അന്നേദിവസമോ പൂരിപ്പിച്ച അപേക്ഷ ഫോറം സ്‌കൂള്‍ ഭാരവാഹികളെ ഏല്‍പ്പിക്കുകയോ, നേരിട്ട് സ്‌കൂളില്‍ വന്നു കുട്ടികളെ ചേര്‍ക്കുകയോ ചെയ്യണമെന്നു സ്‌കൂള്‍ കോഓര്‍ഡിനേറ്റര്‍ എബി കുര്യന്‍ അറിയിച്ചു.

എസ്എംസിസി വിയന്നയുടെ വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഫോറവും, സ്‌കൂള്‍ കലണ്ടറും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ഫോണ്‍ - 0660 520 41 81
ഇമെയില്‍ - ebbykurian@gmx.at

വാര്‍ത്തയും ഫോട്ടോയും : ജോബി ആന്റണി