വാഷിങ്ടണ്‍: യു.എസ്.സുപ്രീം കോടതി ജഡ്ജി റൂത്ത് ബദര്‍ ജിന്‍സ് ബര്‍ഗ് (87) അന്തരിച്ചു.
ദീര്‍ഘനാളുകളായി പാന്‍ക്രിയാസ് കാന്‍സറിന് ചികിത്സയിലായിരുന്നു. വാഷിങ്ടണിലുള്ള സ്വവസതിയില്‍ വെച്ചു കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അന്ത്യമെന്ന് സുപ്രീം കോടതിയുടെ അറിയിപ്പില്‍ പറയുന്നു.
27 വര്‍ഷം യു.എസ്. സുപ്രീം കോടതി ജഡ്ജിയായി സുപ്രധാന ഭരണഘടനാപരമായ നിരവധി വിധി പ്രഖ്യാപനങ്ങള്‍ നടത്തിയ ഇവര്‍ സുപ്രീം കോടതിയില്‍ അറിയപ്പെടുന്ന ലിബറല്‍ നേതാവും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കുകയും ചെയ്തിരുന്നു.
യു.എസ്. സുപ്രീം കോടതിയില്‍ നിയമിതനായ രണ്ടാമത്തെ വനിതാ ജഡ്ജിയായിരുന്നു റൂത്ത്. 1993 ല്‍ ബില്‍ ക്ലിന്റനാണ് ഇവരെ സുപ്രീം കോടതിയിലേക്ക് നോമിനേറ്റ് ചെയ്തത്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍