ഷിക്കാഗോ: ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ സെപ്റ്റംബര്‍ 13 ന് സംഘടിപ്പിക്കുന്ന ടെലി കോണ്‍ഫറന്‍സില്‍ പാസ്റ്റര്‍ ജോര്‍ജ് കെ.സ്റ്റീഫന്‍സണ്‍ (ഷിക്കാഗോ) വചന ശുശ്രുഷ നിര്‍വഹിക്കുന്നു.

പ്രഗത്ഭ വാക്മിയും ബൈബിള്‍ പണ്ഡിതനുമായ പാസ്റ്റര്‍ സ്റ്റീഫന്‍സണ്‍ ഷിക്കാഗോ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ അസംബ്ലി സീനിയര്‍ പാസ്റ്ററുമാണ്. ിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും (ന്യൂയോര്‍ക്ക് ടൈം) രാത്രി 9 മണിക്കാണ് ആരംഭിക്കുന്നത്.

സ്റ്റീഫന്‍സണിന്റെ പ്രഭാഷണം കേള്‍ക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 1-712-770-4821എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ലയ്‌നില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207 
സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍