ഷിക്കാഗോ: ഷിക്കാഗോയില്‍ വച്ച് നടത്തപ്പെടുന്ന ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സിന്റെ ഭാഗമായി പൊതുജനങ്ങളെയും സംഘടനാ നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും ഒരേ വേദിയില്‍ അണിനിരത്തികൊണ്ട് 'പീപ്പിള്‍സ്  ഫോറം' ടോക്ക് ഷോ ഒരുക്കുന്നു.   'മീഡിയ | രാഷ്ട്രീയക്കാര്‍ | ജനങ്ങള്‍' എന്നതാണ് വിഷയം.  കേരളത്തില്‍ നിന്നെത്തുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ കൂടാതെ രാഷ്ട്രീയ നേതാക്കള്‍, അമേരിക്കയിലെ സംഘടനാ നേതാക്കള്‍, ഇവിടുത്തെ മാധ്യമ പ്രവര്‍ത്തകര്‍, കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും തന്നെ ഇതില്‍ പങ്കെടുക്കാം എന്നത് ഈ ഒരു ടോക്ക് ഷോയുടെ പ്രത്യേകതയാണ്.

നവംബര്‍ 11 മുതല്‍ 14 വരെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിക്കപ്പെടുന്ന കോണ്‍ഫറന്‍സില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും രാഷ്രീയ - സംഘടനാ നേതാക്കളും അടക്കം നിരവധി പേര്‍ പങ്കെടുക്കും. ഷിക്കാഗോയ്ക്ക് അടുത്തുള്ള ഗ്ലെന്‍വ്യൂവിലെ റിനയസന്‍സ് മാരിയറ്റ് സ്യൂട്ടില്‍ അരങ്ങേറുന്ന ഈ മാധ്യമസംഗമം ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ വേണ്ടി  ഐപിസിഎന്‍എ നാഷണല്‍ എക്‌സിക്യൂട്ടീവിന്റെയും ഐപിസിഎന്‍എ ഷിക്കാഗോ ചാപ്റ്ററിന്റെയും നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ബിജു കിഴക്കേക്കുറ്റ് - 17732559777
സുനില്‍ ട്രൈസ്റ്റാര്‍ - 19176621122
ജീമോന്‍ ജോര്‍ജ്ജ് - 12679704267

വാര്‍ത്തയും ഫോട്ടോയും : അനില്‍ മറ്റത്തികുന്നേല്‍