ഷിക്കാഗോ: ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2021 ലെ അന്താരാഷ്ട്ര മീഡിയാ കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുന്നു. വൈവിധ്യമാര്‍ന്ന പരിപാടികളോടെ, അന്താരാഷ്ട നിലവാരത്തിലുള്ള ഗ്ലെന്‍വ്യൂ റിനയസന്‍സ് മാരിയറ്റ് സ്യൂട്‌സില്‍ വച്ച് നടത്തപ്പെടുന്ന കോണ്‍ഫറന്‍സില്‍ ഇതിനകം തന്നെ നിരവധി മാധ്യമ പ്രവര്‍ത്തകരും സംഘടനാ നേതാക്കളും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

https://indiapressclub.org/ എന്ന ഐപിസിഎന്‍എയുടെ വെബ്സൈറ്റിലൂടെ തികച്ചും ലളിതമായ രീതിയില്‍ കണ്‍വെന്‍ഷന് രജിസ്റ്റര്‍ ചെയ്യുവാനും മിതമായ നിരക്കില്‍ റൂമുകള്‍ ബുക്ക് ചെയ്യുവാനുമുള്ള സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കേരളത്തില്‍ നിന്നും അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി മാധ്യമ പ്രവര്‍ത്തകരുടെയും സംഘടനാ - രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യം ഇതിനകം തന്നെ ഉറപ്പായിരിക്കുന്ന ഈ മീഡിയാ കോണ്‍ഫറന്‍സിന്റെ ഭാഗമായി വിജ്ഞാനപ്രദവും കൗതുകതരവും വിനോദപ്രദവുമായ നിരവധി പാരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് നാഷണല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍ അറിയിച്ചു.

ഇനിയും രജിസ്റ്റര്‍ ചെയ്യുവാന്‍ ഉദ്ദേശിക്കുന്നവര്‍ ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ വെണ്‍സൈറ്റ് സന്ദര്‍ശിച്ച് എത്രയും വേഗം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം എന്ന് അദ്ദേഹം അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ബിജു കിഴക്കേക്കുറ്റ് - 17732559777
സുനില്‍ ട്രൈസ്റ്റാര്‍ - 19176621122
ജീമോന്‍ ജോര്‍ജ്ജ് - 12679704267

വാര്‍ത്തയും ഫോട്ടോയും : അനില്‍ മറ്റത്തികുന്നേല്‍