ഡാലസ്: ചരിത്രവിജയം നേടിയ പിണറായി വിജയന്‍ ഗവണ്‍മെന്റിനു അഭിവാദ്യവും വിപ്ലവ വീര്യം നിറഞ്ഞ മന്ത്രിമാര്‍ക്ക് അനുമോദനങ്ങളും അര്‍പ്പിക്കുന്നതായി ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍ പ്രസിഡന്റും എഴുത്തുകാരനുമായ സണ്ണി മാളിയേക്കല്‍ അറിയിച്ചു.

ഇന്ത്യ പ്രസ് ക്ലബ് മാധ്യമ അവാര്‍ഡിനര്‍ഹയായ, മാധ്യമ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുള്ള വീണ ജോര്‍ജ് അമേരിക്കന്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതയും, അമേരിക്കന്‍ പ്രസ് ക്ലബ്ബിന്റെ അഭ്യുദയകാംക്ഷിയുമാണെന്ന് സണ്ണി അഭിപ്രായപ്പെട്ടു. ലോക ജനത നേരിടുന്ന ഈ മഹാമാരിയില്‍ കൊച്ചു കേരളത്തിന്റെ ആരോഗ്യ സുരക്ഷാ ചുമതല ഏറ്റെടുത്ത ആരോഗ്യമന്ത്രിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നമ്മുടെ കൊച്ചു കേരളത്തിന്റെ ആരോഗ്യ സമ്പദ്‌വ്യവസ്ഥകള്‍ ദൃഢപ്പെടുത്തുന്ന സംരംഭത്തില്‍ അമേരിക്കന്‍ മലയാളികള്‍ എന്നും കൂടെ ഉണ്ടാകുമെന്നും ഉറപ്പുനല്‍കുന്നതായി സണ്ണി അറിയിച്ചു. 

രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യാ പ്രസ് ക്ലബിന്റെ ആരംഭം മുതല്‍ സഹയാത്രികനായി പ്രവര്‍ത്തിച്ച ജോണ്‍ ബ്രിട്ടാസിനും അമേരിക്കന്‍ പ്രസ് ക്ലബ്ബിന്റെ എല്ലാവിധ മംഗളങ്ങളും അദ്ദേഹം ആശംസിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍