ടൊറന്റോ: ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക കാനഡ ചാപ്റ്ററിന്റ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ 30 ന് വൈകീട്ട് 3 മണിയ്ക്ക് മുന്‍ മന്ത്രിയും, എംഎല്‍എയുമായ  മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. അമേരിക്കയിലും, കാനഡയിലും ആയി വ്യാപിച്ചു 8 ചാപ്റ്ററുകളില്‍ ആയി മാധ്യമ പ്രവര്‍ത്തനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംഘടനയാണ് ഇന്ത്യ പ്രസ്സ് ക്ലബ്. തുടര്‍ന്ന് കൃഷ്ണ കിഷോറിന്റെ നേതൃത്വത്തില്‍ കനേഡിയന്‍ മലയാളികള്‍ ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സെമിനാറും സംഘടിപ്പിച്ചിരുന്നു.

ജയശങ്കര്‍ പിള്ള (പ്രസിഡന്റ്), ഷിബു കിഴക്കേക്കുറ്റ് (വൈസ് പ്രസിഡന്റ്), ചിപ്പി കൃഷ്ണന്‍ (സെക്രട്ടറി), ഹരികുമാര്‍ മാന്നാര്‍ (ജോ.സെക്രട്ടറി), അലക്‌സ് എബ്രഹാം (ട്രഷറര്‍), ജോണ്‍ ഇളമത (ജോയിന്റ് ട്രഷറര്‍), ബിജു കട്ടത്തറ, സൂസന്‍ വറുഗീസ് (എക്‌സിക്യുട്ടീവ് കമ്മറ്റി) എന്നിവര്‍ നയിക്കുന്ന ചാപ്റ്ററിന്റെ അടുത്ത രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന കര്‍മ്മം ആണ് ഇന്ന് നിര്‍വഹിയ്ക്കപ്പെടുക എന്ന് ഭാരവാഹികള്‍ അറിയിച്ചു.