ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ഡോ.കൃഷ്ണ കിഷോറിന്റെ അധ്യക്ഷതയില്‍ ന്യൂയോര്‍ക്ക് റോക്ക്ലാന്റിലെ സഫ്രോണ്‍ ഇന്ത്യന്‍ കുസിനില്‍ വെച്ച് നടന്ന വാര്‍ഷിക യോഗത്തിലാണ് രാജു പള്ളത്ത് (പ്രസിഡന്റ്), മൊയ്തീന്‍ പുത്തന്‍ചിറ (സെക്രട്ടറി), ബിനു തോമസ് (ട്രഷറര്‍), ജോര്‍ജ് തുമ്പയില്‍ (വൈസ് പ്രസിഡന്റ്), ഷിജോ പൗലോസ് (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തത്.

മാധ്യമ രംഗത്തെ നവാഗതര്‍ക്കായി പരിശീലന ക്ലാസ്സുകളും അവര്‍ക്കു വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുമെന്നും പുതിയ ഭാരവാഹികള്‍ പറഞ്ഞു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏറ്റവും സജീവമായ ചാപ്റ്ററുകളില്‍ ഒന്നാണ് ന്യൂയോര്‍ക്ക്.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നിയുക്ത ദേശീയ പ്രസിഡന്റ് മധു കൊട്ടാരക്കര, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. കൃഷ്ണ കിഷോര്‍, സെക്രട്ടറി സണ്ണി പൗലോസ്, വൈസ് പ്രസിഡന്റ് പ്രിന്‍സ് മാര്‍ക്കോസ് മുന്‍ ഭാരവാഹികളും അംഗങ്ങളുമായ റെജി ജോര്‍ജ്ജ്, ജോര്‍ജ് ജോസഫ്, ജോസ് കാടാപുറം, ടാജ് മാത്യു, സുനില്‍ ട്രൈസ്റ്റാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

വാര്‍ത്ത അയച്ചത് : പി.പി. ചെറിയാന്‍