ഷിക്കാഗോ: കേരളാ രാഷ്ട്രീയ മണ്ഡലത്തില്‍ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ഒരു  പുത്തന്‍ പാതയിലൂടെ നയിക്കുന്നതിനും സംഘടിപ്പിക്കപ്പെട്ട  പുതിയ സംഘടനാ സംവിധാനത്തിന് അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായി തോമസ് എം പടന്നമാക്കല്‍   ചെയര്‍മാന്‍  ഐ ഒ സി യു എസ് എ കേരളാ ചാപ്റ്റര്‍, സജി കരിമ്പന്നൂര്‍ ജനറല്‍ സെക്രട്ടറി ഐ ഒ സി യു എസ് എ കേരളാ ചാപ്റ്റര്‍ എന്നിവര്‍ അറിയിച്ചു

എല്ലാ  പരിമിതികളെയും അവഗണിച്ച് ഊര്‍ജ സ്വലരായി പുതിയ തലങ്ങളിലേക്ക് നയിക്കുവാന്‍ കോണ്‍ഗ്രസിനെ എല്ലാവരും പിന്തുണക്കുമെന്ന് പ്രത്യാശിക്കുന്നതായി  തോമസ് എം പടന്നമാക്കല്‍   ചെയര്‍മാന്‍  ഐ ഒ സി യൂ എസ് എ കേരളാ ചാപ്റ്റര്‍, സജി കരിമ്പന്നൂര്‍ ജനറല്‍ സെക്രട്ടറി ഐ ഒ സി യൂ എസ് എ കേരളാ ചാപ്റ്റര്‍ എന്നിവര്‍ അറിയിച്ചു. 'നാം മുന്‍പോട്ട് നമ്മുടെ രാജ്യത്തിന്റെ ക്ഷേമം നമ്മുടെ ലക്ഷ്യം' എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൂടെയുണ്ടാകുമെന്ന ഉറപ്പും നല്‍കി.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍