ന്യൂയോര്‍ക്ക്: കെ.പി.സി.സി. അധ്യക്ഷനായി നിയമിതനായ കെ. സുധാകരന്‍ എം.പി ക്ക് ഐ.ഒ.സി- യു.എസ് എ കേരള ചാപ്റ്റര്‍ അനുമോദനം അറിയിച്ചു. കേരളത്തിലെ കോണ്‍ഗ്രസിനെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ശരിയായ ദിശാബോധം നല്‍കാന്‍  കെ.സുധാകരനു കഴിയുമെന്ന് ഐ.ഒ.സി- യു.എസ് എ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട് അനുമോദന സന്ദേശത്തില്‍ പറഞ്ഞു. ഗ്രൂപ്പുകള്‍ക്കതീതമായി കെ.സുധകാരനെന്ന ധീരനായ നേതാവിനെ കെ.പി.സി.സി. സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ തയ്യാറായ കോണ്‍ഗ്രസ് ഹൈക്കമാന്റിനെയും അഭിനന്ദിക്കുന്നതായും ലീല മാരേട്ട് അറിയിച്ചു.

കെ.സുധാകരനെന്ന ധീരനായ നേതാവ് സംസ്ഥാന കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എത്തണമെന്നത് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന എല്ലാ പ്രവര്‍ത്തകരുടെയും അഭിലാഷമായിരുന്നുവെന്നും ലീല മാരേട്ട് പറഞ്ഞു. 

പ്രതിപക്ഷ നേതാവായി വി.ഡി. സതീശന്‍ മികച്ച പ്രകടനം ആരംഭിച്ചു കഴിഞ്ഞു. കെ.പി.സി.സി. അധ്യക്ഷനെന്ന നിലയില്‍ കെ.സുധാകരന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഒത്തൊരുമിച്ചു കോര്‍ത്തിണക്കി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചാല്‍ കോണ്‍ഗ്രസിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്നും ലീല മാരേട്ട് ആത്മവിശ്വാസം പ്രകടിപ്പിച്ചു.  സുധാകരനും സതീശനും അതിനു കഴിയുമെന്നാണ് മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും വിശ്വാസം. ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വത്തിനും ഐ.ഒ.സി- യു.എസ് എ കേരള ചാപ്റ്ററിന്റെ പിന്തുണയുണ്ടാകുമെന്ന് ലീല മാരേട്ട് അറിയിച്ചു.