ഷിക്കാഗോ: ഹ്രസ്വസന്ദര്‍ശനത്തിനായി ഇന്ത്യയില്‍ നിന്നെത്തിയ യൂഡിഎഫ് നേതാക്കളായ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, മാണി സി കാപ്പന്‍ എംഎല്‍എ, റോജി എം ജോണ്‍ എംഎല്‍എ എന്നിവര്‍ക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യൂ എസ് എ കേരള, ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് പ്രൊഫസ്സര്‍ തമ്പി മാത്യുവിന്റെ നേതൃത്വത്തില്‍ നവംബര് 15 ന് നടന്ന ചടങ്ങില്‍ ഹൃദ്യമായ സ്വീകരണം നല്‍കി..

തുടര്‍ന്ന് നടന്ന ഐഒസി കേരളാ ചാപ്റ്റര്‍ യോഗത്തില്‍ ഐഒസി നാഷണല്‍ ഭാരവാഹികളായ പോള്‍ കറുകപ്പള്ളി, വിശാഖ് ചെറിയാന്‍ ഐഒസി കേരള ചാപ്റ്റര്‍ നാഷണല്‍ ചെയര്‍മാന്‍ തോമസ് മാത്യു പടന്നമാക്കല്‍, നാഷണല്‍ ഭാരവാഹികളായ തോമസ് ടി ഉമ്മന്‍, സന്തോഷ് നായര്‍, ഷിക്കാഗോ ചാപ്റ്റര്‍ ഭാരവാഹികളായ ജോഷി വള്ളിക്കളം, ആന്റോ കവലക്കല്‍, സജി കുര്യന്‍, റിന്‍സി കുര്യന്‍ ജോര്‍ജ് മാത്യു, സണ്ണി വള്ളിക്കളം, പോള്‍ പറമ്പി, സുഭാഷ് ജോര്‍ജ്, അമേരിക്കയുടെ വിവിധ ഭാഗത്തുനിന്നും പ്രസ് ക്ലബ്ബിന്റെ കണ്‍വെന്‍ഷനെത്തിയ മറ്റു പ്രമുഖ ഐഒസി നേതാക്കള്‍ തുടങ്ങി നിരവധി കോണ്‍ഗ്രസ് യൂഡിഎഫ് അംഗങ്ങള്‍ പ്രസ്തുത യോഗത്തിലും സ്വീകരണ പരിപാടിയിലും പങ്കെടുത്ത് നേതാക്കള്‍ക്കഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു. 

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍