ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി.) യു.എസ്.എ കേരള ചാപ്റ്റര്‍ വിമന്‍സ് ഫോറാം ന്യൂയോര്‍ക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിദിനം ലോങ്ങ് ഐലന്‍ഡില്‍ വച്ച് ആചരിച്ചു. ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്റര്‍ വുമണ്‍ ഫോറം നാഷണല്‍ ചെയര്‍ ശോശാമ്മ ആന്‍ഡ്രൂസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്റര്‍ ലീല മാരേട്ട് മുഖ്യാതിഥിയായിരുന്നു. ന്യൂയോര്‍ക്കിലെ പ്രമുഖ ഇമ്മിഗ്രേഷന്‍ അറ്റോര്‍ണിയും ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്റര്‍ വിമന്‍സ് ഫോറം നേതാവുമായ തെരേസ കള്ളിയത്ത് ഇന്ദിരാഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.

ഐ.ഒ.സി- യു.എസ്.എ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, ഐ.ഒ.സി- യു.എസ്.എ വൈസ് പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്റര്‍ വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റ് ഉഷ ചാക്കോ ആമുഖ പ്രസംഗം നടത്തി. വിമന്‍സ് ഫോറം നേതാവ് മേരിക്കുട്ടി മൈക്കിളിന്റെ പ്രാര്‍ത്ഥന ഗാനത്തോടെയാണ് യോഗനടപടികള്‍ ആരംഭിച്ചത്. ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്റര്‍ വുമണ്‍ ഫോറം ന്യൂയോര്‍ക്ക് റീജിയന്‍ ട്രഷറര്‍ ലിസ സാം സ്വാഗതവും ജോയിന്റ് സെക്രെട്ടറി റേച്ചല്‍ ഡേവിഡ് നന്ദിയും പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ അനുസ്മരണത്തോടനുബന്ധിച്ച് വിമന്‍സ് ഫോറം പ്രവര്‍ത്തകര്‍ ദേശഭക്തിഗാനങ്ങളും ആലപിച്ചു.

വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍