ന്യൂജേഴ്സി: രാജ്യത്തിനും പ്രസ്ഥാനത്തിനും ഏറ്റവും ആവശ്യമായ സമയത്ത്  ഐ.എന്‍.ഒ.സിയും ഐ.ഒ.സിയും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. ഈ സാഹചര്യത്തില്‍ അമേരിക്കയിലെ ശക്തരായ പ്രവാസി സംഘടനകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസിന് പ്രത്യേകിച്ച് കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറെ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ പ്രവാസികളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തയും ഫോട്ടോയും : തടത്തില്‍ ഫ്രാന്‍സിസ്