ന്യൂയോര്‍ക്ക്: കോണ്‍ഗ്രസ്സും യു.ഡി എഫും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുകയുള്ളുവെന്ന് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ്. അതിനായി ഐ.ഒ.സി പോലുള്ള പ്രവാസി സംഘടനകളുടെ സഹായസഹകരണം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളയുടെ ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ വിജയിപ്പിക്കാന്‍ അമേരിക്കന്‍ പ്രവാസി മലയാളികള്‍ക്കുള്ള  പങ്ക് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അടുത്ത നിയമ സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കൂടുതല്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കേണ്ടതാണെന്ന് തുടര്‍ന്ന് പ്രസംഗിച്ച കെ.പി.സി.സി വൈസ് പ്രസിഡന്റു കൂടിയായ വി.ഡി. സതീശന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. അതിനായി ഐഒസി, ഇന്‍കാസ് പോലുള്ള പ്രവാസി സംഘടനകളുടെ സഹായ സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് വിജയ സാധ്യതയുള്ള പുതുമുഖങ്ങള്‍ ആയിട്ടുള്ള കൂടുതല്‍ യുവാക്കളെയും സ്ത്രീകളേയും ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന് മുന്‍പില്‍ തനിക്ക് വയ്ക്കാനുള്ളതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടോമി കല്ലാനി പറഞ്ഞു.

കോണ്‍ഗ്രസിന്റെ മതേതരത്വ നിലപാട് ജനങ്ങളില്‍ എത്തിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി യൂത്ത് കോണ്‍ഗ്രസ് നേതാവ് സുമേഷ് അച്യുതന്‍ ഓര്‍മ്മപ്പെടുത്തി. കേരളത്തില്‍ നേരിട്ട് വന്ന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്ന പ്രവാസി മലയാളികളുടെ സേവനങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ഒരിക്കലും ലഭിക്കാറില്ലെന്ന് ഐ.ഒ.സി യു എസ് എ വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം പറഞ്ഞു. 

ഐ.ഒ.സി.ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് വര്‍ഗീസ് പോത്താനിക്കാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ രാജു വര്‍ഗീസ് മീറ്റിംഗ് നടപടി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഐ.ഒ.സി ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് കോശി ആമുഖ പ്രസംഗം നടത്തി. ഐ.ഒ.സി യു.എസ്.എ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, ഐ.ഒ.സി യു.എസ്.എ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട്, കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യു, ഐ.ഒ.സി നേതാക്കന്മാരായ തോമസ് ടി. ഉമ്മന്‍, സന്തോഷ് നായര്‍, ജോസ് ജോര്‍ജ്, ജോബി ജോര്‍ജ്, ഡോ.മാമ്മന്‍ സി.ജേക്കബ് തുടങ്ങി ഐ.ഒ.സി യുടെ വിവിധ നേതാക്കള്‍ പ്രസംഗിച്ചു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍ മീറ്റിംഗില്‍ കയറിയെങ്കിലും തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കാനുള്ളതുകൊണ്ട് പ്രസംഗിക്കാന്‍ കഴിഞ്ഞില്ല.

ഐ.ഒ.സി. കേരള ചാപ്റ്റര്‍ യു.എസ്.എ കേരള ചാപ്റ്റര്‍ ജോയിന്റ് ട്രഷറര്‍ സജി ഏബ്രഹാം ഡീന്‍ കുര്യാക്കോസ് എംപിയെയും ഐ.ഒ.സി യു.എസ്.എ വൈസ് പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍ വി.ഡി.സതീശന്‍ എം.എല്‍.എയെയും  ഐ.ഒ.സി. യു.എസ്.എ കേരള ചാപ്റ്റര്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍  കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ടോമി കല്ലാനിയെയും പരിചയപ്പെടുത്തി. ഐഒസി കേരള ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട്, ചെയര്‍മാന്‍ തോമസ് മാത്യു, ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍, ട്രഷറര്‍ വിപിന്‍ രാജ്, ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്റുമാരായ ബിജു ജോണ്‍ കൊട്ടാരക്കര, ഫിലിപ്പ് പണിക്കര്‍, ചെറിയാന്‍ പൂപ്പിള്ളി, ഇന്നസെന്റ് ഉലഹന്നാന്‍, സെക്രട്ടറിമാരായ രാജു വര്‍ഗീസ്, ചാക്കോ മാത്യു (സണ്ണി), ജോയിന്റ് സെക്രട്ടറിമാരായ ജേക്കബ് ഗീവര്‍ഗീസ്, പോള്‍ ജോസ്, ട്രഷറര്‍ റെജി വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ ജെയിംസ് ഇളംപുരിയാടത്ത് എന്നിവര്‍ ഫ്രാന്‍സിസ് തടത്തില്‍, ജോര്‍ജ് ഏബ്രഹാം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഐ.ഒ.സി ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ചാക്കോ മാത്യു  നന്ദി പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍