ന്യൂജേഴ്സി: കാലിഫോര്‍ണിയയിലെ സാക്രമെന്റോ സിറ്റിയിലെ ഡേവിസ് സെന്‍ട്രല്‍ പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന മഹാത്മാ ഗാന്ധിജിയുടെ പ്രതിമ തകര്‍ത്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഐഒസി കേരള ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട്. അഹിംസയുടെ മാര്‍ഗത്തിലൂടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാവിന്റെ പ്രതിമ തകര്‍ത്തവരുടെ ലക്ഷ്യം ഇന്ത്യക്കാരോടുള്ള വെറുപ്പും വിദ്വേഷവുമാണെന്ന് ലീല മാരേട്ട് ആരോപിച്ചു. 

അമേരിക്കയിലെ മുഴുവന്‍ ഇന്ത്യക്കാരെയും ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത നടപടിയായിരുന്നു ജനവരി 30 നു കാലിഫോര്‍ണിയയില്‍ നടന്നത്. ഗാന്ധി പ്രതിമ തകര്‍ത്ത സാമൂഹ്യവിരുദ്ധരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്ന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഐ.ഒ.സി കേരള ചാപ്റ്റര്‍ ആവശ്യപ്പെടുകയാണെന്നും ലീല കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍