ന്യൂയോര്‍ക്ക്: ഇന്ത്യയിലെ കര്‍ഷകരെ ദുരിതത്തിലാക്കുന്ന മോദി സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയത്തിനെതിരെ കര്‍ഷകര്‍ നയിക്കുന്ന സമരം അതിന്റെ ഏറ്റവും അതിരൂക്ഷമായ അവസ്ഥയില്‍ എത്തി നില്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ ജീവിതത്തിന്റെ ആത്യന്തിക അടിസ്ഥാനമായ കാര്‍ഷിക സംസ്‌കാരം നഷ്ടപ്പെടാതിരിക്കാന്‍ കര്‍ഷകരുടെ ജീവന്മരണ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി  ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ലീലാ മാരേട്ട് അറിയിച്ചു.

പുതിയ കേന്ദ്ര നിയമങ്ങളുടെ ഏറ്റവും പ്രധാന പ്രശ്നം അതില്‍ താങ്ങുവില ഉറപ്പാക്കുന്നില്ല എന്നതാണ്. ഇതാണ് കര്‍ഷകരെ രോക്ഷാകുലരാക്കിയത്. ഈ സാഹചര്യത്തില്‍ വരാന്‍ പോകുന്ന കര്‍ഷകരുടെ കഷ്ടതകളെക്കുറിച്ച് അവര്‍ക്ക് നല്ല ബോധ്യമുണ്ട്. ആ ബോധ്യത്തിനൊപ്പം നിലകൊള്ളുകയാണ് കോണ്‍ഗ്രസ്. ഈ സമരത്തിന്റെ തുടക്കം രാഹുല്‍ ഗാന്ധിയില്‍ നിന്നായിരുന്നു എന്നതും നമുക്ക് അഭിമാനിക്കാവുന്നത് തന്നെ. കര്‍ഷകരുടെ ഭാരതത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കേണ്ടത്. അതിനായി നമുക്ക് ഇന്ത്യന്‍ കര്‍ഷകര്‍ക്കൊപ്പം നിലകൊള്ളാം. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ ഭാരതത്തിലെ കര്‍ഷകര്‍ക്കൊപ്പം അവരുടെ നിലപാടുകള്‍ക്കൊപ്പം നിലകൊള്ളുന്നതായി ചാപ്റ്റര്‍ പ്രസിഡന്റ് ലീലാ മാരേട്ട്, കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യു, ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സതീശന്‍ നായര്‍, നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, വൈസ് പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍, ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍, വൈസ് പ്രസിഡന്റ് ജോസ് ചാരുംമൂട് എന്നിവര്‍ മീറ്റിംഗില്‍ കര്‍ഷക ബില്ലിന് എതിരേ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ജോയിച്ചന്‍ പുതുക്കുളം