ന്യൂയോര്‍ക്ക്: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ബലാത്സംഗത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയ ജനകീയ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള പോലീസ് ആക്രമണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡന്റ് ലീല മാരേട്ട് ശക്തമായി അപലപിച്ചു.

ദുഃഖിതരായ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ യു.പി പോലീസ് കയ്യേറ്റം നടത്തി. നിലത്തുവീണ അദ്ദേഹത്തെ പോകാന്‍ അനുവദിക്കുന്നതിനുപകരം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബെന്നി ബഹനാന്‍, ഡീന്‍ കുര്യാക്കോസ്, എല്‍ദോസ് കുന്നപ്പള്ളി, മാത്യു കുഴല്‍നാടന്‍ എന്നിവര്‍ നയിക്കുന്ന 'പ്രതിപക്ഷ ഇന്ത്യ' സത്യാഗ്രഹ സമരത്തിന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും നേതാക്കള്‍ അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം