ഷിക്കാഗോ: ഒരു മതേതര ജനാധിപത്യ ഇന്ത്യ എന്ന സ്വപ്നം നിലനിര്‍ത്താന്‍ ഓരോ ഭാരതീയനും ജാഗരൂകരായിരിക്കണമെന്ന് ഡോ.മാത്യു കുഴലനാടന്‍ അഭിപ്രായപ്പെട്ടു. ഐ.എന്‍.ഒ.സി യു.എസ്.എ കേരളാ ചാപ്റ്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഐ.എന്‍.ഒ.സി. യു.എസ്.എ കേരളാ ചാപ്റ്റര്‍ നാഷണല്‍ വൈസ് ചെയര്‍മാന്‍ തോമസ് മാത്യു പടന്നമാക്കലിന്റെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തിലേക്ക് വിശിഷ്ട വ്യക്തികളെ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ പറമ്പി പരിചയപ്പെടുത്തി. യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിയും, യൂത്ത് കോണ്‍ഗ്രസിന്റെ അമരക്കാരനും, ഡല്‍ഹി ലോ കോളജ് അധ്യാപകനുമായ ചാണ്ടി ഉമ്മന്‍, ഇന്നു ഭാരതം അനുഭവിക്കുന്ന വെല്ലുവിളികളെ അവലോകനം ചെയ്ത് ദീര്‍ഘനേരം സംസാരിച്ചു. 

സ്വതന്ത്ര ഭാരതത്തിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൈവരിച്ച നേട്ടങ്ങള്‍ വിലയിരുത്തി ഐ.എന്‍.ഒ.സി യു.എസ്.എ ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം സംസാരിച്ചു. കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്റെ സന്ദേശം വായിക്കുകയും, കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ജയചന്ദ്രന്‍, ഐ.എന്‍.ഒ.സി നാഷണല്‍ പ്രസിഡന്റ് ഹര്‍ബചന്‍ സിംഗ്, സെക്രട്ടറി ജനറല്‍ മൊഹീന്ദര്‍ സിംഗ്, കേരളാ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് സതീശന്‍ നായര്‍, രാജന്‍ പടവത്തില്‍, സജി കരിമ്പന്നൂര്‍, പി.പി. ചെറിയാന്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള, സണ്ണി വള്ളിക്കളം, ഫ്രാന്‍സീസ് കിഴക്കേക്കുറ്റ്, മിഡ്വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍, പ്രൊഫസ്സര്‍ തമ്പി മാത്യു, ജോഷി വള്ളിക്കളം തുടങ്ങി നിരവധി പ്രമുഖ വ്യക്തികള്‍ യോഗത്തെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. ജസ്സി റിന്‍സി സ്വാഗതവും, കേരള ചാപ്റ്റര്‍ സെക്രട്ടറി സന്തോഷ് നായര്‍ നന്ദിയും പ്രകാശിപ്പിച്ചു. 

വാര്‍ത്ത അയച്ചത് : തോമസ് മാത്യു പടന്നമാക്കല്‍