ന്യൂജേഴ്‌സി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിന് ന്യൂജേഴ്‌സി ഇന്ത്യന്‍ ഒറിജന്‍ അമേരിക്കന്‍ ഫിസിഷ്യന്‍ അസോസിയേഷന്‍ 50,000 ഡോളര്‍ ഫണ്ട് ശേഖരണം നടത്തി.

ഇന്ത്യന്‍ വേള്‍ഡ് ഫൗണ്ടേഷനുമായി സഹകരിച്ച് വിവിധ സംഘടനകള്‍ സംഘടിപ്പിച്ച യോഗത്തില്‍ ന്യൂയോര്‍ക്ക് കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ സന്ദീപ് ചക്രവര്‍ത്തി മുഖ്യാതിഥിയായിരുന്നു. ശേഖരിച്ച പണം ധീരജവാന്മാര്‍ക്ക് നല്‍കുമെന്ന് അഭിനന്ദനാര്‍ഹമാണെന്ന് സന്ദീപ് പറഞ്ഞു.

ചാപ്റ്റര്‍ പ്രസി.ബിനോദ് സിന്‍ഹ, സെക്രട്ടറി പ്രദീപ് ഷാ, നരേഷ് ഫരിക്ക്, സുരേശ് റെഡി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍