ന്യൂറൊഷേല്‍: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ  വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ 2017  ലെ പ്രവര്‍ത്തനോദ്ഘാടനം ന്യൂറൊഷേലില്‍ ഉള്ള ഷെര്‍ലിസ് ഇന്ത്യന്‍ റസ്റ്റോറന്റില്‍ വെച്ച് നടത്തി. മുന്‍പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ്: തോമസ് കോശി; സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍: കെ.കെ. ജോണ്‍സണ്‍; ജോ. സെക്രട്ടടറി: ആന്റോ വര്‍ക്കി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എം.വി. ചാക്കോ എന്നിവര്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തന രേഖകള്‍ പുതിയ കമ്മറ്റിക് കൈമാറി.

പ്രസിഡന്റ് ടെറന്‍സണ്‍ തോമസ് അധ്യക്ഷതയില്‍ കുടിയ യോഗത്തില്‍ സെക്രട്ടറി  ആന്റോ വര്‍ക്കി ആമുഖ പ്രസംഗം നടത്തുകയും ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ രുപരേഖ അവതരിപ്പിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് ഷയിനി ഷാജന്‍, ട്രഷറര്‍ ബിപിന്‍ ദിവാകരന്‍, ജോയിന്റ് ലിജോ ജോണ്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍  ഡോ.ഫിലിപ്പ് ജോര്‍ജ് എന്നിവര്‍ ഈ വര്‍ഷം നടത്തുന്ന പ്രവര്‍ത്തനങ്ങളെ പറ്റി സംസാരിച്ചു.

ടെറന്‍സണ്‍ തോമസിന്റെ  അധ്യക്ഷ പ്രസംഗത്തില്‍ പുതിയതായി അധികാരം ഏറ്റ ട്രസ്റ്റി ബോര്‍ഡ് ഡോ.ഫിലിപ്പ് ജോര്‍ജിനെ  അഭിനന്ദിക്കുകയും ചെയ്തു. അസോസിയേഷന് സ്വന്തമായി ഒരു ആസ്ഥാനം വാങ്ങുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി  മുന്‍പോട്ടു  പോകുവാനും യോഗത്തില്‍ തീരുമാനം ആയി.

ഈസ്റ്റര്‍, വിഷു, ഫാമിലി നൈറ്റ് മെയ് 6 ന് നടത്തുവാനും, പിക്‌നിക് ജൂലൈ 8 ന് ഓണം സെപ്റ്റംബര്‍ 9 ന് നടത്തുവാനും ക്രിസ്മസ് ന്യൂഇയര്‍ ഡിസംബര്‍ 30 ന്  നടത്തുവാന്‍ തീരുമാനിച്ചു.

ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുവാന്‍ എല്ലാവരുടെയും സഹായസഹകരണങ്ങല്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, സെക്രട്ടറി ആന്റോ വര്‍ക്കി, ട്രഷറര്‍: ബിപിന്‍ ദിവാകരന്‍; വൈസ് പ്രസിഡന്റ് ഷയിനി ഷാജന്‍, ജോ.സെക്രട്ടറി: ലിജോ ജോണ്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍  ഡോ.ഫിലിപ്പ് ജോര്‍ജ്  എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്ത അയച്ചത് : ശ്രീകുമാര്‍ ഉണ്ണിത്താന്‍