ഷിക്കാഗോ: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് ഹോളിഡേ ആഘോഷങ്ങള്‍ പുതുമയാര്‍ന്ന പരിപാടികളോടുകൂടി നടത്തുവാന്‍ തയ്യാറെടുക്കുന്നു. 2018 ജനുവരി 13 ന് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിപാടികള്‍ നടക്കുക. വൈകുന്നേരം 5.30 ന് ആരംഭിക്കുന്ന ജനറല്‍ബോഡി യോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുത്ത് അസോസിയേഷന്റെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിയാത്മക നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് പ്രസിഡന്റ് ബീന വള്ളിക്കളം അഭ്യര്‍ത്ഥിച്ചു. 

വൈകീട്ട് കൃത്യം 6.30 ന് ആഘോഷ പരിപാടികള്‍ ആരംഭിക്കും. തദവസരത്തില്‍ പതിനഞ്ചാം വാര്‍ഷികം പ്രമാണിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീര്‍ പ്രകാശനം ചെയ്യുന്നതാണ്. അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കും, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുമായി ആരംഭിച്ച റാഫിളിന്റെ വിജയികളേയും അന്നേദിവസം തിരഞ്ഞെടുക്കുന്നതാണ്. റാഫിളിന്റെ ഒന്നാം സമ്മാനം 1000 ഡോളറും, രണ്ടാം സമ്മാനം 500 ഡോളറുമാണ്. 

ഈ ആഘോഷപരിപാടികളിലേക്ക് എല്ലാ നഴ്സുമാരും കുടുംബസമേതം വന്നു സംബന്ധിക്കുവാനും കലാപരിപാടികള്‍ ആസ്വദിക്കാനും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ബീന വള്ളിക്കളം - 773 507 5334
റാണി കാപ്പന്‍ - 630 656 7339
റെജീന സേവ്യര്‍ - 630 887 6663

ജോയിച്ചന്‍ പുതുക്കുളം