ന്യൂയോര്‍ക്ക്: ആതുര സേവനരംഗത്തും സാമൂഹ്യപ്രവര്‍ത്തന രംഗത്തും അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നിറസാന്നിധ്യമായ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഏപ്രില്‍ ഒന്നിന് വിദ്യഭ്യാസ ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. ന്യൂയോര്‍ക്ക് ഫ്‌ളോറല്‍ പാര്‍ക്ക് 26 നോര്‍ത്ത് ടൈസണ്‍ അവന്യൂവില്‍ (26 N Tyson Ave, Floral Park, NY 11001), സംഘടിപ്പിക്കുന്ന 'കോംപ്രിഹെന്‍സീവ് ഇ കെ ജി റിറ്വ്യൂ'സെമിനാറില്‍ പ്രിയാ മാത്യു ചിറയില്‍, ബ്ലെസ്സി വര്‍ഗീസ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ആതുര സേവന രംഗത്തു പ്രവര്‍ത്തിക്കുന്നവരും, നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കും ഈ സെമിനാറില്‍ പങ്കെടുക്കുാം.

നഴ്‌സിങ് മേഖലയിലെ വിവിധ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും. നഴ്‌സസ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ഇരുപതു ഡോളറും, അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് ഇരുപത്തിയഞ്ചു ഡോളറും, വിദ്യര്‍ത്ഥികള്‍ക്കു പതിനഞ്ചു ഡോളറും നഴ്‌സിങ് രംഗത്തു നിന്നും വിരമിച്ചവര്‍ക്ക് പതിനഞ്ച് ഡോളറുമാണ് സെമിനാര്‍ മെംബര്‍ഷിപ്പ് ഫീസ്. പബ്ലിക് റിലേഷന്‍ ഓഫീസര്‍ (PRO) ലൈസി അലക്‌സ് അറിയിച്ചതാണ് വിവരങ്ങള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്

മേരി ഫിലിപ്പ് : 347 -254 -9834
താരാ സാജന്‍ : 347 -401 -4231
സിസിലി ജോയ് പഴംപള്ളില്‍ : 646 -823 -8428

വാര്‍ത്ത അയച്ചത് : ബിജു കൊട്ടാരക്കര