ഡാലസ്: ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് (IANANT ) ന്റെ പുതിയ പ്രവര്‍ത്തകസമിതി ഡാലസില്‍ ചുമതലയേറ്റു. ജനുവരി 28 നു ഗാര്‍ലാന്റിലുള്ള കെ ഇ എ ഇമ്പോര്‍ട്ട്‌സ് ഹാളില്‍ വച്ചുനടന്ന വാര്‍ഷിക പൊതുയോഗത്തിലാണ്  അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ  തിരഞ്ഞെടുത്തത്.   

നിഷ ജേക്കബ്, ഷെല്ലി, ശ്രീരാഗ ഡാലസ് മ്യൂസിക് ഗ്രൂപ്പിലെ ഐറീന്‍, സെല്‍വിന്‍ എന്നിവര്‍ സംഗീതവിരുന്ന് ഒരുക്കി. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തോടെയാണ് കൂടി സമ്മേളനം വിജയകരമായി പര്യവസാനിച്ചു. ഡാലസിലെ എല്ലാ ഇന്ത്യന്‍ വംശജരായ നഴ്‌സസിനെയും നഴ്‌സിംഗ് സ്റ്റുഡന്റ്‌സിനെയും ഈ പ്രൊഫഷണല്‍ അസോസിയേഷനില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍വാഹകസമിതി സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. 

പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍, വൈസ് പ്രസിഡന്റ് മഹേഷ് പിള്ള, സെക്രട്ടറി റീനി ജോണ്‍, ട്രഷറര്‍ ആനി മാത്യു എന്നിവരോടൊപ്പം, പ്രവര്‍ത്തകസമിതി അംഗങ്ങളായി ഡോ. നിഷ ജേക്കബ് (എഡുക്കേഷന്‍), ലീലാമ്മ ചാക്കോ (സ്‌കോളര്‍ഷിപ്പ്), മേരി എബ്രഹാം (മെംബര്‍ഷിപ്പ്), ആനി തങ്കച്ചന്‍ (കള്‍ചറല്‍), ആലി ഇടിക്കുള (ഫണ്ട് റെയ്‌സിംഗ്), മിനി പെരുമാള്‍ (എഡിറ്റര്‍), ജോജി മാത്യു (ബയ്ലൊസ്), ഏലിക്കുട്ടി ഫ്രാന്‍സീസ് ( പബ്ലിക് റിലേഷന്‍സ്) എന്നിവരും, ഉപദേശക സമിതി അംഗങ്ങളായി  ഡോ. ജാക്കി മൈക്കിള്‍, ആലിസ് മാത്യു,ആന്‍ വര്‍ഗ്ഗീസ്,  എല്‍സ പുളിന്തിട്ട, എന്നിവരുമാണ്  പുതുതായി ചുമതലയേറ്റ ഭാരവാഹികള്‍.

വാര്‍ത്ത അയച്ചത് : മാര്‍ട്ടിന്‍ വിലങ്ങോലില്‍